മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ രാജസ്ഥാൻ റോയൽസിൽ നിന്നും സഞ്ജു സാംസൺ പുറത്തേക്കെന്ന കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്സിലേക്കാകും താരം പോകുകയെന്ന വാർത്തകൾ തുടക്കത്തിൽ സജീവമായിരുന്നെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ അത്ര ശുഭകരമല്ല. ചെന്നൈയുമായി നടത്തിയ ട്രേഡ് ചർച്ചകൾ പരാജയപ്പെട്ടതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സഞ്ജുവിനെ ഏതെങ്കിലും താരങ്ങളുമായി കൈമാറ്റത്തിന് സാധ്യതയുണ്ടോ എന്നറിയാല്‍ റോയല്‍സ് വീണ്ടും ഫ്രാഞ്ചെസികള്‍ക്ക് കത്തയച്ചു. രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ മനോജ് ബാദ്‌ലെ ഇ മെയില്‍ വഴിയാണ് മറ്റ് ഫ്രാഞ്ചെസികള്‍ക്ക് സന്ദേശം നല്‍കിയത്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ കൈമാറാന്‍ തയ്യാറാണ്. പകരം താരങ്ങളെ ലഭിച്ചാല്‍, ആഗ്രഹിക്കുന്ന വില ലഭിച്ചാല്‍ സഞ്ജുവിനെ കൈമാറമെന്ന് സന്ദേശത്തില്‍ പറയുന്നു.
സഞ്ജുവിന് പകരം രണ്ട് സൂപ്പർ താരങ്ങളെയാണ് രാജസ്ഥാൻ ആവശ്യപ്പെട്ടതെന്നാണ് സൂചനകൾ. അതോടൊപ്പം തന്നെ മൂന്ന് പേരുടെ പേരുകൾ മുന്നോട്ടുവെച്ചുവെന്നും അതിൽ നിന്ന് ആരെയെങ്കിലും വിട്ടു തരണമെന്നുമാണ് രാജസ്ഥാൻ ആവശ്യപ്പെട്ടത് എന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ട്. എന്നാൽ ഈ ഓഫറുകളെല്ലാം ചെന്നൈ നിരസിക്കുകയായിരുന്നു. ചെന്നൈ നിരയിലെ സുപ്രധാന താരങ്ങളാണവർ.
റോയൽസുമായുള്ള ബന്ധത്തിൽ വിള്ളലുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, തന്നെ വിട്ടയക്കാനോ കൈമാറ്റം ചെയ്യാനോ സഞ്ജു സാംസൺ ഔദ്യോഗികമായി ആവശ്യപ്പെട്ടതായാണ് വിവരം. ഇതിന് പിന്നാലെയാണ് കൈമാറ്റ ചർച്ചകൾ സജീവമാകുന്നത്. ചെന്നൈ പോയാലും മറ്റു പല ടീമുകളുമായും ഒരു കരാറിന് അടുത്തെത്തിയെന്നുമാണ് പുതിയ റിപ്പോർട്ടുകള്‍. കൈമാറ്റ ചർച്ചകൾ പരാജയപ്പെട്ടാൽ താരലേലത്തിൽ സഞ്ജുവിനെ സ്വന്തമാക്കുന്ന കാര്യവും ചെന്നൈ പരിഗണിക്കുന്നുണ്ട്.