യുവാക്കളുടെ ഹരമായ ബി റ്റി എസ് തിരിച്ചു വരുന്നു . നിർബന്ധിത സൈനിക സേവനത്തിനു പോയ ബി റ്റി എസ് അംഗങ്ങൾ ഓരോരുത്തരായി തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് .ദക്ഷിണ കൊറിയയിൽ നിർബന്ധിത സൈനിക സേവനത്തിനു പോയ ആർ എമ്മും വിയും ആണ് ആദ്യം എത്തിയിരിക്കുന്നത്. നാടെങ്ങും ബി റ്റി എസ് ആർമി ഗംഭീര സ്വീകരണമാണ് അവർക്കു ഒരുക്കിയത്. 2023 ഡിസംബറിലാണ് ഇരുവരും സൈന്യത്തിൽ ചേർന്നത്. രണ്ടു ദിവസത്തിനകം ജിമിനും ജൻഗൂക്കും ബാൻഡിനൊപ്പം ചേരും. ആര്‍എം ,ജംഗൂക്ക്, വി, ജിമിന്, സുഗ, ജിന്‍, ജെ-ഹോപ്പ് എന്നിങ്ങനെ ഏഴ് അംഗങ്ങളുള്ള ബി റ്റി എസ് ബാന്‍ഡിന് ലോകമെങ്ങും വൻ ആരാധകരാണുള്ളത്.