ബെംഗളൂരു : ആര്‍സിബി ഐപിഎല്‍ ജേതാക്കളായതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങുകയാണ് പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ. യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. ഏകദേശം 17,000 കോടി രൂപ ഓഹരിമൂല്യമായി കമ്പനി തേടുന്നത്. ക്ലബ്ബിലുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ആദ്യ സീസണില്‍ വ്യവസായി വിജയ് മല്യ 11.1കോടി ഡോളറിനാണ് ആര്‍സിബിയെ സ്വന്തമാക്കുന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയും മല്യയുടെ കടബാധ്യതയും ആര്‍സിബിയെ ഡിയാജിയോയുടെ കൈകളിലെത്തിച്ചു.
ബാംഗ്ലൂരിൻ്റെ സ്പിരിറ്റ് ഉൾക്കൊള്ളുന്ന ഒരു ടീമിനെ സൃഷ്ടിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നു മല്യ സൂചിപ്പിചിരുന്നു . അതിനാൽ 112 മില്യൺ ഡോളർ നൽകിയാണ് ടീമിനെ വളർത്തിയത്. കളിക്കളത്തിൽ മാത്രമല്ല, കളിക്കളത്തിന് പുറത്തും മികവിന് വേണ്ടി നിലകൊള്ളുന്ന ഒരു ബ്രാൻഡ് ആക്കാനാണ് ആഗ്രഹിക്കുന്നതെന്നും മല്യ പറഞ്ഞു. അതുകൊണ്ടാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മദ്യ ബ്രാൻഡുകളിലൊന്നിനെ റോയൽ ചലഞ്ചേഴ്സുമായി ബന്ധിപ്പിച്ചതെന്നും അന്ന് മല്യ പറഞ്ഞിരുന്നു. മല്യയുടെ തീരുമാനം ശരിയായിരുന്നു എന്ന് ടീം തെളിയിച്ചതിന് പിന്നാലെയാണ് ഡിയാജിയോയുടെ നീക്കം.എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം .