ലഹരിക്കെതിരെ സമൂഹ നടത്തവുമായി രമേശ് ചെന്നിത്തല

മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല നയിക്കുന്ന ലഹരിക്കെതിരെയുള്ള സമൂഹ നടത്തം ഈമാസം 15-ന് കാഞ്ഞങ്ങാട്ട് നടക്കും. പ്രൗഡ് കേരള എന്ന സംഘടനയാണ് സമൂഹനടത്തം സംഘടിപ്പിക്കുന്നത്. വൈകീട്ട് അഞ്ചിന് കാഞ്ഞങ്ങാട് കോട്ടച്ചേരി മുതൽ പുതിയകോട്ടയിലെ മാന്തോപ്പ് മൈതാനം വരെയാണ് നടത്തം. വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ, ആത്മീയ നേതാക്കൾ തുടങ്ങിയവർ ലഹരിക്കെതിരിയുള്ള നടത്തത്തിൽ ഭാഗമാകും.

ലഹരിക്കെതിരെ ശക്തമായ ജനമുന്നേറ്റം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സമൂഹ നടത്തം സംഘടിപ്പിക്കുന്നതെന്നും തുടർ ഘട്ടമായി ലഹരിവിരുദ്ധ ബോധവത്കരണം നടത്തുമെന്നും പ്രൗഡ് കേരള ചെയർമാൻ മലയങ്കീഴ് വേണുഗോപാൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *