സമഗ്ര പരിഷ്കരണത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ. ടിക്കറ്റ് കൌണ്ടറുൾ ഉൾപ്പെടെ നിർത്തലാക്കി ജീവനക്കാരുടെ എണ്ണം കുറയ്കാനാണ് തീരുമാനം. സാധാരണ ടിക്കറ്റ് നൽകുന്ന കൌണ്ടറുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുക.. പകരം ടിക്കറ്റ് വിൽപ്പന സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കും. അതിനായി അൺ റിസർവ്ഡ് ടിക്കറ്റ് നൽകാൻ സ്റ്റേഷനുകലിൽ മൊബൈൽ യു ടി എസ് സാഹായകിന്റെ സേവനം ഉറപ്പാക്കും. പരിഷ്കാരത്തിന്റെ ആദ്യപടിയായി തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കും. ഇത് വിജയകരമായാൽ എല്ലാ സ്റ്റേഷനുകളിലും നടപ്പിലാക്കും. കരാറടിസ്ഥാനത്തിൽ യു ടി എസ് സഹായകിനെ നിയമിക്കുക..
ഈ പദ്ധതി വരുന്നതോടെ സ്റ്റേഷന് അകത്ത് നിന്ന് സാധാരണ ടിക്കറ്റ് ലഭിക്കുന്നത് പൂർണമായും നിലയക്കും. ഇപ്പോൾ റെയിൽവേ സ്റ്റേഷനകത്തും പുറത്തും സ്വകാര്യ ഏജൻസികൾ സാധാരണ ടിക്കറ്റ് വിൽപ്പന നടത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജൻസാധാരണ ടിക്കറ്റ് ബുക്കിങ് സേവക് കൌണ്ടറുകളാണ്, 2019 മുതൽ ജി ടി ബി എസ് കൂടുതൽ പ്രവർത്തന ക്ഷമമായത്. ഇതിനൊപ്പം പ്ലാറ്റ്ഫോമിന് തൊട്ടടുത്ത് ഓട്ടോമാറ്റിക് വെൻഡിങ് മെഷീനും ഉണ്ട്. മിക്കയിടങ്ങളിലും റെയിൽവേ മുൻ ജീവനക്കാരാണ് ഇതിന്റെ നടത്തിപ്പുകാർ. സ്റ്റേഷൻ ടിക്കറ്റ് ബുക്കിങ് ഏജനറും ടിക്കറ്റ് വിൽപ്പനയിൽ സജീവമാണ്. കേരളത്തിലെ മിക്ക സ്റ്റേഷനുകളിലും ഈ ഏജൻസിയാണ് സേവനം നടത്തുന്നത്. കമ്മീഷൻ വ്യവസ്ഥയിൽ വേതനം നൽകുന്നതിനാൽ ഇത് റെയിൽവെയെ നേരിട്ട് ബാധിക്കുകയുമില്ല.
ടിക്കറ്റ് കൌണ്ടറുകളിലുൾപ്പെടെ സ്വകാര്യവത്കരണ നീക്കം നടക്കുന്നതോടെ വലിയൊരു വിഭാഗം ജീവനക്കാർക്കും തൊഴിൽ നഷ്ടമാകും എന്നാണ് കരുതുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം റെയില്‍വേ നേരത്തേ തുടങ്ങിയിരുന്നു. തത്കാല്‍ റിസര്‍വേഷനടക്കം നല്‍കുന്ന പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം മാറ്റിയത് ഇതിന്റെ തുടക്കമായിരുന്നു. ടിക്കറ്റുകളുടെ വില്‍പ്പന, വണ്ടികളുടെ യാത്രാവിവരങ്ങള്‍ നല്‍കല്‍ എന്നിവ സ്റ്റേഷന്‍ മാസ്റ്ററില്‍നിന്ന് ഒഴിവാക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായി റെയിൽവെയിൽ നിന്നുണ്ടാകുന്ന സ്വകാര്യ വത്കരണ നീക്കം സിസ്റ്റത്തിന്റെ പ്രവർത്തനത്തിന് ഗുണകരമാണെങ്കിലും അഖിലേന്ത്യാ തലത്തിൽ തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്തായാലാലും ഈ നീക്കത്തിൽ നിന്ന് റെയിൽ വെ പിന്നാക്കം പോവാനുള്ള സാധ്യത കുറവാണ്.