ട്രെയിൻ യാത്രയിൽ ഇനി ആധാർ കാർഡ് പരിശോധന കർശനമാക്കും ;പരിശോധനയ്ക്ക് എം ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കും ; വ്യാജമ്മാർക്കെതിരെ കർശന നടപടി

തിരുവനന്തപുരം :ട്രെയിൻ യാത്രക്കാർ ആധാറിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക .ട്രെയിൻ യാത്രയിൽ ആധാർ കാർഡ് പരിശോധന കൂടുതൽ കർശനമാക്കാൻ ആണ് നിർദേശം .എം ആധാർ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആവും അധികൃതർ ആധാർ പരിശോധന നടത്തുന്നത്.

തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഈ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയിരുന്നു .ഇതിനെ തുടർന്നാണ് പുതിയ നടപടിയുമായി റെയിൽവേ എത്തിയിരിക്കുന്നത്. റെയിൽവേയിലെ ശുചീകരണ -കാറ്ററിംഗ് തൊഴിലാളികളുടെ ഉൾപ്പെടെ ആധാർ പരിശോധിക്കും .ആൾമാറാട്ടം കണ്ടെത്തി
നടപടിയെടുക്കാൻ ആണ് പരിശോധന കർശനമാക്കുന്നതെന്ന് അധികൃതർ.എം -ആധാർ അപ്ലിക്കേഷൻ ഉപയോഗിച്ച്ക്യു ആർ കോഡ് ഉൾപ്പെടെ പരിശോധനകൾ നടത്താം

Leave a Reply

Your email address will not be published. Required fields are marked *