ആലപ്പുഴ : ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിംഗ് എന്ന് പരാതി. എട്ടാം ക്ലാസിലെ വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികളായ ആറുപേർ ചേർന്ന് മർദ്ദിച്ചു. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്ന് വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു. തിങ്കളാഴ്ച രാത്രി ഹോസ്റ്റലിലായിരുന്നു വെച്ചായിരുന്നു റാഗിംഗ് .സ്കൂളിൽ മറ്റു കുട്ടികൾക്കും റാഗിംഗ് കിട്ടിയിട്ടുണ്ടെന്നും അദ്ധ്യാപകർ ഇടപെട്ടു പരാതി പിൻവലിപ്പിച്ചതാണെന്നും മർദ്ദനമേറ്റ കുട്ടി പറഞ്ഞു. എന്നാൽ പരാതി പ്രകാരം റാഗ് ചെയ്ത കുട്ടികളെ സസ്‌പെൻഡ് ചെയ്തു എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. കുട്ടിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുൻകാലങ്ങളിൽ റാഗിംഗ് നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും.