മൊഹാലി: പഞ്ചാബിലെ മൊഹാലിയിലെ ഓക്സിജൻ സിലിണ്ടർ പ്ലാന്റിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവർ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്.
ഫേസ്-9 ലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു യൂണിറ്റിലാണ് സ്ഫോടനം നടന്നത്. വലിയ ശബ്‌ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെത്തുടർന്ന്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി സ്ഥലത്തെത്തി.
പരിക്കേറ്റവരെ മൊഹാലിയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെയും പരിക്ക് ഗുരുതരമാണെന്നും നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.