കൊച്ചി: പ്രമുഖ എഴുത്തുകാരനും ചിന്തകനുമായി പ്രഫ. എം.കെ സാനു അന്തരിച്ചു. വാർദ്ധക്യ സഹജമായ ബുദ്ധമുട്ടുകൾക്കിടെ കഴിഞ്ഞ ജൂലൈ 25ന് വീണ്, ഇടുപ്പെല്ലിന് പരുക്കേറ്റതാണ് ആരോഗ്യ സ്ഥിതി കൂടുതൽ വഷളാക്കിയത്. ശസ്ത്രക്രിയ പൂർത്തിയാക്കിയെങ്കിലും ശ്വസതടസവും ന്യുമോണിയയും അനുഭവപ്പെട്ടതോടെ നില ഗുരുതരമാവുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയിരുന്നില്ല.
അധ്യാപകൻ, വാഗ്മി എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. ജീവചരിത്രകാരൻ എന്ന നിലയിൽ തന്റേതായ ശൈലി അവതരിപ്പിക്കാൻ സാധിച്ച അദ്ദേഹം എൺപതിലേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എംഎ നേടിയ എം.കെ.സാനു നാലുവര്‍ഷത്തോളം സ്കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് വിവിധ സർക്കാർ കോളജുകളില്‍ അധ്യാപകനായി.
മഹാരാജാസ് കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1987 ല്‍ ഏറണാകുളത്തിന്റെ എംഎല്‍എ ആയി സേവനം അനുഷിഠിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന് പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകൾ നേടിയിട്ടുണ്ട്. വാര്‍ധക്യത്തിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സാമു മാഷ്.









