ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ ശക്തി ലോകരാജ്യങ്ങൾക്ക് മനസിലായി, ആരും ഇന്ത്യയെ തടഞ്ഞില്ല: മോദി

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​യി​ൽ പ്ര​തി​പ​ക്ഷ ആരോപ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഭീകരതയുടെ സൂത്രധാരന്മാർക്ക് ഇപ്പോൾ ഉറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം ഇ​ത് ഇ​ന്ത്യ​യു​ടെ വിജ​യോ​ത്സ​വ​ത്തി​ന്റെ സ​മ്മേ​ള​ന​മാ​ണെ​ന്നും ലോ​ക്സ​ഭ​യി​ൽ വ്യക്തമാക്കി. ഭീക​ര​രു​ടെ താ​വ​ള​ങ്ങ​ൾ ത​ക​ർ​ത്ത​തി​ന്റെ വിജയാഘോഷത്തിലാണ് രാജ്യം. താ​ൻ പ​റ​യു​ന്ന​ത് ഇന്ത്യ​യു​ടെ പ​ക്ഷ​മാ​ണെന്നും മോ​ദി കൂട്ടിച്ചേർത്തു. 

“രാജ്യത്തിനെതിരെ നടത്തിയ ആസൂത്രിതമായ ആക്രമണമാണ് പഹൽ​ഗാമിൽ അരങ്ങേറിയത്. രാജ്യത്തിന്റെ ഒത്തൊരുമിച്ച് ഈ നീക്കത്തെ ചെറുത്തു. സൈന്യത്തിന് പൂർണ പിന്തുണയും സ്വാതന്ത്ര്യവും നൽകുന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാന്റെ മുക്കിലും മൂലയിലും കയറി ആക്രമിച്ച് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. പഹൽ​ഗാമിന് തിരിച്ചടി നൽകുമെന്ന വാക്ക് രാജ്യവും സൈന്യവും പാലിച്ചു.” പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.

പാകിസ്ഥാനെതിരെ പലയുദ്ധങ്ങളും നടത്തിയെങ്കിലും ഇത്രയും വലിയ തിരിച്ചടി ഭാരതചരിത്രത്തിൽ ആദ്യമായിരുന്നു. ജനങ്ങൾ ഒരുമിച്ചാണ് പഹൽ​ഗാമിന് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആണവായുധ ഭീഷണിയുമായി പാകിസ്ഥാൻ രം​ഗത്ത് വന്നു. അത് ഇന്ത്യയോട് വിലപോകില്ലെന്നും മോദി ആവർത്തിച്ചു. ​ക്ര​മ​ണം നി​ർ​ത്താ​ൻ ഒ​രു ലോ​ക​നേ​താ​വും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി.​വാ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആ​ക്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നായിരുന്നു അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കിയ മ​റു​പ​ടിയെന്നും പ്രധാനമന്ത്രി. 

പാ​ക്ക് വ്യോ​സേ​നാ താ​വ​ള​ങ്ങ​ൾ ഇ​പ്പോ​ഴും ഐ​സി​യു​വി​ലാ​ണ്. പ്ര​തീ​ക്ഷി​ക്കാ​ത്ത അ​ടി ല​ഭി​ച്ച​പ്പോ​ൾ പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ലി​ന് അ​പേ​ക്ഷി​ച്ചു. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. സാ​ഹ​സ​ത്തി​നു മു​തി​ർ​ന്നാ​ൽ മ​റു​പ​ടി ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.കോ​ണ്‍​ഗ്ര​സി​നെ​തി​രെ​യും പ്ര​ധാ​ന​മ​ന്ത്രി വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു. രാ​ജ്യ​ത്തെ ധീ​ര​ൻ​മാ​രെ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​ക്കാ​ത്ത​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മോ​ദി വി​മ​ര്‍​ശി​ച്ചു. പ​ഹ​ൽ​ഗാം കൂ​ട്ട​ക്കൊ​ല​യി​ലും രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ച്ചു. കോ​ണ്‍​ഗ്ര​സി​ന് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും മോ​ദി സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *