ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം : കളമശേരിയിൽ ബി ജെ പി പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗം

കളമശ്ശേരി : മെഡിക്കൽ കോളജിനു സമീപം ബി ജെ പിയുടെ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തകർത്തതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകർ ബാരികേടിനു മുകളിൽ കയറിനിൽക്കുകയും ബാരിക്കേഡ് മറിച്ചിടുകയും ചെയ്തു.ആരോഗ്യമന്ത്രി രാജി വെക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരക്കാർ പ്രതിഷേധം നടത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജിആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. പാലക്കാട് ഡി എം ഓ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

വിവിധയിടങ്ങളിൽ പൊലീസ് ലാത്തിവീശി.സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ഗുരുതരമായ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്കും തിരുവനന്തപുരത്തെ ഓഫീസിലേക്കും ഔദ്യോഗിക വസതിയിലേക്കും പ്രതിപക്ഷസംഘടനകൾ മാർച്ച് നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെയും മന്ത്രി വീണാ ജോര്‍ജിനെതിരെയും പ്രതിഷേധങ്ങള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *