കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. യു ഡി എസ് എഫ് കള്ളവോട്ടിന് ശ്രമിച്ചു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ എസ് എഫ് ഐ – യു ഡി എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. കാസര്‍കോട് ജില്ലയിലെ എംഎസ്എഫിന്റെ യുയുസിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടികൊണ്ടുപോയി എന്നാണ് പ്രധാന ആരോപണം.
പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അകാരണമായി മർദിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ലാത്തിയടിയിൽ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. അതേസമയം എസ് എഫ് ഐ പ്രവർത്തകരും പൊലീസും മർദിച്ചെന്ന് യു ഡി എസ് എഫ് പ്രവർത്തകർ ആരോപിച്ച
എസ്എഫ്ഐ സ്ഥാനാർത്ഥി ഒരു യുയുസിയുടെ ബാഗ് തട്ടി പറിച്ചോടി എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി അധിഷ കെയെ പൊലീസ് പിടിച്ചു വെച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
എസ് എഫ് ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ പ്രവര്‍ത്തകരെത്തി പൊലീസിന്റെ പക്കൽ നിന്നും മോചിപ്പിച്ചു. എംഎസ്എഫ് പറയുന്നത് പൊലീസ് അനുസരിക്കുന്നുവെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിഡിയോ ചിത്രീകരിക്കണമെന്ന് കോടതി ഉത്തരവുമുണ്ട്. ഇതിനിടയിലാണ് സംഘർഷമുണ്ടായത്.