കൊച്ചി. ബലാൽസംഗ കേസിൽ പ്രതിയായ റാപ്പർ വേടനെ തേടി പോലിസ് അലയുന്നു. സംസ്ഥാനത്തിന് പുറത്തു നടത്തിയ അന്വേഷണവും ലക്ഷ്യം കണ്ടില്ല. മുൻകൂർ ജാമ്യം പരിഗണിക്കും മുൻപ് അറസ്റ്റ് ചെയ്യാനാണ്നീ ക്കം നടത്തിയത് . ഈ മാസം പതിനെട്ടിനാണ് മുൻകൂർ ജാമ്യ ഹൈക്കോടതി പരിഗണിക്കുന്നത്. മറ്റൊരു വഴിയും ഇല്ലാതായത്തോടെയാണ് പോലിസ് ഇപ്പോൾ ലുക്ക്ഔട്ട്സർക്കുലർ പുറത്തിറക്കിയത്. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
നേരത്തെ പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ പാസ്പോർട്ട് കോടതി പിടിച്ചു വച്ചിരുന്നു പിന്നീട് ഉപാധികളോട് ഇത് വിട്ടു നൽകുകയും ചെയ്തു. വിദേശത്ത് അടക്കം നിരവധിക്കാട്ടിയായിരുന്നു അന്ന് അപേക്ഷ സമർപ്പിച്ചതും കോടതി അനുവദിച്ചതും. ബലാൽസംഗം കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഒളിവിൽ പോയ വേടന് വേണ്ടി പോലീസ് ആദ്യഘട്ടത്തിൽ അന്വേഷണം കാര്യമായി നടത്തിയിരുന്നില്ല. അതിനിടെ ഹൈക്കോടതിയിൽ വേടൻ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നുണ്ടെങ്കിലും കേസന്വേഷണത്തിൽ ഒരു ഇളവും വേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. സാധാരണ മുൻകൂർ ജാമ്യ അപേക്ഷകൾ പരിഗണിക്കുമ്പോൾ അതിന്റെ തീരുമാനം വരാൻ കാത്തിരിക്കാറുണ്ട്. എന്നാൽ ഗുരുതര സ്വഭാവമുള്ള കേസ് ആയതിനാൽ ജാമ്യം അപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്നെ റാപ്പർവേടനെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. എന്നാൽ ഇത് പൂർണമായും ഫലപ്തിയിൽ എത്തിയില്ല പോലീസ് പല സ്ക്വാഡുകളായി ആയി തിരിഞ്ഞ് വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. വേടന്റെ ചില സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും വേടനിലേക്ക്എത്തിയില്ല.
ജാമ്യേപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്നെ കേസിന്റെ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്. വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയെന്ന ഡോക്ടറായ യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടികൾ. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വേടന്റെ വാദം. തന്നെ അപകീർത്തിപ്പെടുത്താൻ ഒരു സംഘമാളുകൾ നടത്തുന്ന സംഘടിത ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്ന് വേടന്റെ ഹർജിയിൽ പറയുന്നു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് മാനഭംഗത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയതാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വേടന്റെ ഹർജിയിൽ പറയുന്നു. കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അതിനാൽ മുൻകൂർജാമ്യം അനുവദിക്കണമെന്നാണ് വേടന്റെ ആവശ്യം. ഒളിവിൽ പോയ വേടനെ കണ്ടെത്താൻ കഴിയാത്തത് പോലീസിനും നാണക്കേടായി മാറിയിരിക്കുകയാണ് മുഴുവൻ സംവിധാനം ഉപയോഗിച്ച് പരിശോധിച്ചിട്ടും വേടൻ എവിടെയെന്നതിന്റെ ഒരു സൂചനയും ലഭിച്ചിട്ടില്ല.