ബലാൽസംഗ കേസിൽ പ്രതിയായ റാപ്പർ വേടനെ തേടി പൊലിസ് സംസ്ഥാനത്തിന് പുറത്തേക്ക്. മുൻകൂർ ജാമ്യം പരിഗണിക്കും മുൻപ് അറസ്റ്റ് ചെയ്യാനാണ്നീ ക്കം. കോടതിയിൽ വേടണ്ടേ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഭക്ഷാ പരിഗണിക്കുന്നുണ്ടെങ്കിലും കേസന്വേഷണത്തിൽ ഒരു ഇളവും വേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. സാധാരണ മുൻകൂർ ജാമ്യ അപേക്ഷകൾ പരിഗണിക്കുമ്പോൾ അതിന്റെ തീരുമാനം വരാൻ കാത്തിരിക്കാറുണ്ട്.
എന്നാൽ ഗുരുതര സ്വഭാവമുള്ള കേസ് ആയതിനാൽ ജാമ്യം അപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്നെ റാപ്പർവേടനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. വീടിന്റെ ജാമ്യ അപേക്ഷയെ കോടതിയിൽ പോലീസ് ശക്തമായി എതിർക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി.
ജാമ്യേപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്നെ കേസിന്റെ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ പൂർത്തിയാക്കും. പരാതിയിൽ പറയുന്നവരുടെ മൊഴികൾ രേഖപ്പെടുത്തുകയാണ്. വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയെന്ന ഡോക്ടറായ യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടികൾ. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വേടന്റെ വാദം. തന്നെ അപകീർത്തിപ്പെടുത്താൻ ഒരു സംഘമാളുകൾ നടത്തുന്ന സംഘടിത ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്ന് വേടന്റെ ഹർജിയിൽ പറയുന്നു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് മാനഭംഗത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയതാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വേടന്റെ ഹർജിയിൽ പറയുന്നു. കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അതിനാൽ മുൻകൂർജാമ്യം അനുവദിക്കണമെന്നാണ് വേടന്റെ ആവശ്യം. ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി 18നാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം, കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന സുഹൃത്തുക്കളെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുക്കും. പ്രാഥമിക അന്വേഷണങ്ങൾക്കും തെളിവ് ശേഖരണത്തിനുംശേഷം വേടനെ ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം. സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.