ഇനി വിവിധ വകുപ്പുകൾക്ക് ഒരു മേൽവിലാസം; കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽ​ഹി: കേന്ദ്ര മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരു കുടക്കീഴിലാക്കി കർത്തവ്യ ഭവൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. വിവിധ വകുപ്പുകളുടെ പ്രവർത്തം ഏകോപിപ്പിക്കുന്ന രീതിയിൽ മന്ത്രാലയങ്ങൾക്ക് ഇനി ഒരു മേൽവിലാസമാകും. കർതവ്യ ഭവൻ-3, സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാ​ഗമായുള്ള നിർമ്മാണങ്ങളിൽ ആദ്യത്തേതാണ്.

അത്യാഡംബര കോൺഫറൻസ് മുറികൾ, ആധുനിക സൗകര്യങ്ങൾ, സിസിടിവികൾ എന്നിവ ഉൾക്കൊള്ളുന്ന കെട്ടിടത്തിൽ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, ഗ്രാമവികസനമന്ത്രാലയം, എംഎസ്എംഇകൾ, ഡിഒപിടി, പെട്രോളിയം മന്ത്രാലയം, എന്നീ ഓഫീസുകൾ പ്രവർത്തിക്കും. 1.5 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കെട്ടിടത്തിൽ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ (പി.എസ്എ) ഓഫീസും പ്രവർത്തിക്കും.

ഗ്ലാസ് ജനാലകൾ, മേൽക്കൂരയിലായി സജ്ജീകരിച്ച സോളാർ സംവിധാനങ്ങൾ, വെന്റിലേഷൻ, എയർ കണ്ടീഷൻ
, മഴവെള്ള സംഭരണം തുടങ്ങിയ നിരവധി പരിസ്ഥിതി സൗഹൃദ സവിശേഷധകൾ കർതവ്യ ഭവന്റെ പ്രത്യേക്തയാണ്. മാലിന്യം ഒട്ടും തന്നെ പുറന്തള്ളപ്പെടാത്ത തരത്തിലുള്ള മാലിന്യ നിർമ്മാർജ്ജന സംവിധാനം, കട്ടിടത്തിനുള്ളിൽത്തന്നെയുള്ള ഖരമാലിന്യ സംസ്കരണം, ഇ- ചാർജിങ്ങ് എന്നീ സംവധാനങ്ങളുമുണ്ട്.

എൻ.ഡി.എ സർക്കാരിന്റെ സ്വപ്നപദ്ധതികളിൽ ഉൾപ്പെട്ടതാണ് കർത്തവ്യ ഭവൻ. 30% വൈദ്യുതി ലാഭിക്കുന്നതരത്തിൽ ഊർജം-കാര്യക്ഷമമായി ഉപയോ​ഗിക്കാൻ കഴിയുന്ന എൽഇഡി ലൈറ്റിംഗും ഇവിടെ സജ്ജമാണ്. 1950 കൾക്കും 1970 കൾക്കും ഇടയിൽ നിർമ്മിച്ച ശാസ്ത്രി ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ, നിർമ്മൻ ഭവൻ തുടങ്ങിയ പഴയ കെട്ടിടങ്ങളിലായിരുന്നു വിവിധ വകുപ്പുകൾ നിലവിൽ പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടങ്ങൾ മ്യൂസിയം വകുപ്പിന്റെ ഭാ​ഗമാക്കി മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *