കോട്ടയം :213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്തു. നട്ടാശ്ശേരി സ്വദേശി മിനു മാത്യു എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്.
ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി നേരത്തെ ജോലി നോക്കിയിരുന്ന ഇയാൾ പിന്നീട് ജോലി ഉപേക്ഷിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു.ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്ന് കൊടുക്കാൻ പാടില്ല എന്നാണ് നിയമം .ഉറക്ക ഗുളികകൾ പോലുള്ളവ മൂന്ന് ദിവസത്തിൽ കൂടുതൽ ഡോക്ടറുടെ കുറിപ്പിടിയിൽ നൽകാനും പാടില്ല എന്ന് നിയമം നില നിൽക്കെ ആണ് നഗരത്തിൽ കൂടുതൽ അളവ് നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റ് അറസ്റ്റിലായിരിക്കുന്നത്.ഒരു സ്ട്രിപ്പിന് ആയിരം രൂപ നിരക്കിലാണ് നൈട്രോസെപാം വിൽപന നടത്തിയിരുന്നത് .
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.