അണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നു വിട്ടതോടെ ആലുവ ശിവക്ഷേത്രം കാലവര്‍ഷത്തില്‍ രണ്ടാം തവണയും പൂര്‍ണമായി മുങ്ങി. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മുങ്ങിയത്. ബുധനാഴ്ച രാത്രി 11.07 നാണ് ശിവക്ഷേത്രം പൂര്‍ണമായി മുങ്ങിയത്. ഇക്കുറി വെള്ളം കരകവിഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് പിതൃ ദര്‍പ്പണ ചടങ്ങുകള്‍ പൂര്‍ണമായി കരയിലേക്ക് മാറ്റി. അണക്കെട്ടുകള്‍ തുറന്നതിനൊപ്പം ഇന്നലെ ഇടയ്ക്കിടെ നഗരത്തില്‍ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാന്‍ കാരണമാക്കി പതിനാറാം തീയതി ഒറ്റ ദിവസം കൊണ്ട് വെള്ളം പൂര്‍ണമായി ഇറങ്ങിയിരുന്നു.
ആലുവ മണപ്പുറത്തെ ശിവക്ഷേത്രം പൂര്‍ണമായി മുണ്ടുന്നത് ശിവ ഭഗവാന്റെ ആറാട്ടായി കണക്കാക്കി ഭക്തജനങ്ങള്‍ പുഴയിലെത്തി മുങ്ങി പുണ്യം തേടുകയാണ് ചെയ്യുന്നത്. പിന്നീട് വെള്ളം ഇറങ്ങുമ്പോള്‍ ആറാട്ട് സദ്യയും നടത്തും. ആലുവയില്‍ പെരിയാറിന്റെ കൈവരികളില്‍ നിന്ന് ശക്തമായ രീതിയില്‍ വെള്ളം പാടശേഖരങ്ങളിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്.
