ഇന്ത്യൻ ക്ഷേത്ര വാസ്തു വിദ്യയുടെ പരീക്ഷണശാല എന്നാണ് പട്ടടക്കൽ അറിയപ്പെടുന്നത്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് പട്ടടക്കൽ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഐഹോളിൽ നിന്ന് ഉത്ഭവിച്ചതും നാഗര-ദ്രാവിഡ ശൈലിയിലുള്ള വാസ്തു വിദ്യകളുമായി ഇഴചേർന്നതുമായ ചാലൂക്യ വാസ്തുവിദ്യയ്ക്ക് പട്ടടക്കൽ ഏറെ പ്രശസ്തമാണ്. ഏഴാം നൂറ്റാണ്ട് മുതലുള്ള 150-ലധികം ചരിത്ര സ്മാരകങ്ങൾ ബാഗൽകോട്ട് ജില്ലയിൽ നമുക്ക് കാണാം.
ബെൽഗാമിൽ നിന്നും 165 കിലോമീറ്റർ അകലെയാണ് ലോക പൈതൃക പട്ടികയിൽ ഇടം തേടിയ പട്ടടക്കൽ. 1987-ലാണ് യുനെസ്കോ പട്ടാടക്കലിനെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്. ചാലൂക്യ രാജാക്കന്മാരുടെ കാലത്താണ് ഇവിടെയുള്ള ക്ഷേത്രങ്ങൾ ഏറെയും നിർമ്മിക്കപ്പെട്ടത്. ചുവന്ന ശിലകളിൽ ഒരു ദേവലോകം തന്നെയാണ് ഇവിടെ പണികഴിപ്പിച്ചത്. കൽത്തൂണുകളും കൊത്തുപണികളും കൽമണ്ഡപങ്ങളും ഗോപുരങ്ങളും ഏറെയുള്ള പട്ടടക്കല്ലിന് പറയാനുള്ളതും ചാലൂക്യ സംസ്കൃതിയുടെ ഇന്നലെകളെ കുറിച്ചാണ്.
അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പതനത്തിന്റെയും കഥകൾ ഉറങ്ങുന്ന മണ്ണാണ് പട്ടടക്കൽ. എ.ഡി 642-ൽ ചാലൂക്യ രാജവംശത്തിലെ പ്രബലനായ പുലികേശി രണ്ടാമനെ വധിച്ച് കാഞ്ചീപുരത്ത് നിന്നും വന്ന പല്ലവൻമാർ ബദാമിയെ കീഴ്പ്പെടുത്തിയതോടെ ചാലൂക്യരെല്ലാം ഇവിടെ നിന്ന് ആന്ധ്രയിലേക്ക് പലായനം ചെയ്തു. പതിമൂന്ന് വർഷത്തിനു ശേഷം ചെങ്കല്ലിലെഴുതിയ ബദാമിയെ തിരികെ പിടിക്കാൻ പുലികേശി രണ്ടാമന്റെ പുത്രൻ വിക്രമാദിത്യൻ പല്ലവർ ക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി.
യുദ്ധത്തിൽ പല്ലവരെ നശിപ്പിക്കുകയും ബദാമിയെ തിരിച്ചു പിടിക്കുകയും ചെയ്തു. തുടർന്ന് മകൻ വിനയാദിത്യന്റെ പട്ടാഭിഷേകത്തിനായി പുതിയ സ്ഥലങ്ങൾ അന്വേഷിച്ചു. ഒടുവിൽ മലപ്രഭ നദിയുടെ തീരത്ത് എത്തിച്ചേരുകയും, ദേവ പ്രീതിക്കായി അമ്പലങ്ങൾ നിർമ്മിക്കുകയും ചെയ്തു.
അതോടെ ഏഴാം നൂറ്റാണ്ടി