ആറന്‍മുളയില്‍ വയല്‍ നികത്തിയുള്ള വികസനം അനുവദിക്കില്ല: കൃഷിമന്ത്രി

വന്‍കിട കെട്ടിടങ്ങള്‍ ഉണ്ടാകുന്നത് മാത്രമല്ല വികസനമെന്ന് പി പ്രസാദ്

റന്മുള പദ്ധതിയുടെ കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതിനെ ആണ് എതിര്‍ക്കുന്നത്. വികസന പദ്ധതിയെ അല്ല എതിര്‍ക്കുന്നത്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനം ആയിരുന്നു അന്ന് വിമാന താവള പദ്ധതി. കണ്ടെത്തിയ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണ്. ആ ഭൂമിയില്‍ വിമാനത്താവളം അനുവദിക്കാന്‍ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്നത്തെ സമരം. പദ്ധതി മാറിയാലും ആറന്‍മുളയിലെ പാട ശേഖരങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കില്ല. തനിക്ക് മുന്നില്‍ വന്ന ഫലയില്‍ ഈ നിലപാടാണ് സ്വീകരിച്ചത്. വന്‍കിട കെട്ടിടങ്ങള്‍ ഉണ്ടാകുന്നത് മാത്രമല്ല വികസനം. ഓരോ വീട്ടിലും സന്തോഷം പുലരുന്നതാണ് വികസനമായി കണക്കാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *