സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക് സാധ്യത;വടക്കൻ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യത. കണ്ണൂരും കാസര്‍കോട്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിൽ യെലോ അലർട്ടായിരിക്കും. വരുന്ന 5 ദിവസം സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടുക്കിയില്‍ മഴ വ്യാപകമായതിനെ തുടര്‍ന്ന് കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ പെരിയാർ, മുതിരപ്പുഴയാറുകളുടെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശനി, ഞായര്‍ ദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ജില്ലകളിലും അതിശക്തമായ മഴക്ക് സധ്യതയുണ്ട്. ഞായറാഴ്ച പതിനാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ആണ്.

കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചു. ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയും കാലവർഷത്തെ സ്വാധീനിക്കും. നിലവിൽ ആന്ധ്രാ തീരത്താണ് ചക്രവാത ചുഴി രൂപപ്പെട്ടിട്ടുള്ളത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജൂൺ 15 വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലയുള്ളവർക്കും ജാഗ്രതാ നിർദേശമുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ആളുകൾ മുൻകരുതൽ സ്വീകരിക്കണം. പരമാവധി സുരക്ഷിത സ്ഥാനങ്ങളിലക്ക് മാറണമെന്നുമാണ് നിർദേശം.ജൂൺ 15 വരെ കേരള ,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *