എറണാകുളം :ആരോഗ്യ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് ജയ്സൽ ജബ്ബാർ , സെക്രട്ടറി അഷിൻ പോൾ എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജിൽ ശുചിമുറി തകർന്നു ഒരു മരണം നടന്നതിൽ സംസ്ഥാന വ്യാപകമായി മന്ത്രിക്കെതിരെ പ്രതിഷേധ നടപടികൾ നടന്നു വരികയാണ്.