വീടുകൾ മദ്യശാലയാകുമെന്ന വാദത്തിൽ കഴമ്പില്ല, ഇൻസ്റ്റന്റ് ബിയർ സംവിധാനവും കൊണ്ടുവരും: ഹർഷിത അട്ടല്ലൂരി 

തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനടയിൽ സർക്കാരിന് നൽകിയ ശുപാർശയിൽ ഉറച്ച് ബെവ്കോ എം.ഡി ഹർഷിത അത്തല്ലൂരി. ഓൺലൈൻ മദ്യവിൽപ്പന നടപ്പിലായാൽ വീടുകൾ മദ്യശാലയാകുമെന്ന വാദത്തിൽ കഴമ്പില്ലെന്നും എം.ഡി പ്രതികരിക്കുന്നു.  ഓൺലൈൻ മദ്യവിൽപ്പന വഴി ബിവേറേജ് കോർപ്പഷന് ലഭിക്കുന്നത് 500 കോടിയുടെ അധിക വരുമാനമാണ്. മദ്യത്തിൽ നിന്ന് അധികം വരുമാനം നേടാൻ സമഗ്ര പദ്ധതി സർക്കാരിന് നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. 

കേരള സർക്കാരിന്റെ വി​ദേശ മദ്യശാലകൾ 283 എണ്ണം മാത്രമാണുള്ളത്. തമിഴ്നാട്ടിലുൾപ്പടെ 5000ത്തിൽപ്പരം മദ്യശാലകൾ പ്രവർത്തിക്കുമ്പോൾ നിയമാനുശ്രിതമായി തന്നെ മദ്യശാലകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വരുമാന മാർഗമായാണ് ബെവ്കോ നിരീക്ഷിക്കുന്നത്. 

വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ടാപ്പിലൂടെ ഇൻസ്​റ്റന്റ് ബിയർ കൊടുക്കാൻ അനുമതി വേണമെന്നും ഹർഷിത അത്തല്ലൂരി അഭിപ്രായപ്പെടുന്നു. തത്സമയ ബിയർ പ്രോസസിങ്ങ് വിദേശരാജ്യങ്ങളിലടക്കം നിലവിലുണ്ട്. റെസ്റ്റുറന്റുകൾ ഈ മാർ​ഗം വലിയ വിജയത്തിലെത്തിയിട്ടുമുണ്ട്. കേരളത്തിലേക്ക് ഇത്തരം പുതിയ രീതികൾ കൊണ്ടുവരുന്നത് വഴി വിനോദ സ‍ഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് കൂടുതൽ അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

‘ചെറിയ ബ്രൂവെറികളിൽ തത്സമയ ബിയർ നിർമിക്കാൻ അനുവദിക്കണം, ഓൺലൈൻ മദ്യവിൽപ്പന വന്നാൽ വീടുകൾ മദ്യശാലയാകുമെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ ഇന്നല്ലെങ്കിൽ നാളെ ബെവ്കോയുടെ ശുപാർശ അംഗീകരിക്കുമെന്നും എം.ഡി പ്രതികരിച്ചു. പ്രീമിയം ഔട്ട്ലെറ്റുകൾ ഉൾപ്പടെ കേരളത്തിൽ വേണ്ടത്ര മദ്യശാലകളില്ലെന്നാണ് ബെവ്കോ കണക്ക്. അതിനാൽ തന്നെയാണ് പല സമയത്തും ബിവറേജസിന് മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നത്. 

ഓൺലൈൻ സംവിധാത്തിലേക്ക് ബെവ്കോ മാറുകയാണെങ്കിൽ സമയം ഓർഡർ സ്വീകരിക്കുന്നതിലെ മാനദണ്ഡം എന്നിവ പരിശോധിക്കും. നിലവിൽ 23 വയസിന് മുകളിലുള്ളവർക്ക് മാത്രമേ മദ്യം നൽകുകയുള്ളു. അതിനായി ഓൺലൈൻ ആപ്ലിക്കേഷനിൽ തിരിച്ചറിയൽ കാർഡ് അപ് ലോഡ് ചെയ്യാനുള്ള സംവിധാനം ഒരുക്കും. പത്ത് ദിവസത്തിനുള്ളിൽ ബെവ്കോ ആപ്ലിക്കേഷൻ വികസിപ്പിക്കുമെന്നും ഹർഷിത പ്രതികരിക്കുന്നു, നിയമവിരുദ്ധമായി മദ്യം വാങ്ങുന്നെങ്കിൽ തടയേണ്ടത് എക്സൈസും പൊലീസുമാണ്. നിയമാനുസൃതമായ ബിസിനസാണ് ബെവ്കോ ചെയ്യുന്നതെന്നും ഹർഷിത പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *