സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ട്രെയിനി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ നര്‍സിംഗ്പുര്‍ ജില്ലാ ആശുപത്രിയില്‍ ട്രെയിനി നഴ്സായ സന്ധ്യ ചൗധരി ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ആശുപത്രിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഒരു യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുക്കുകയായിരുന്നു. ആളുകള്‍ അടുത്തെത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു.
സംഭവം നടക്കുമ്പോള്‍ താന്‍ ഓഫിസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നുവെന്നുമാണ് ജില്ലാ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ. ജിസി ചൗരസ്യ പറഞ്ഞത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് ഗൗരവ് ഘാട്ടെ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
എന്നാല്‍ കൊലയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യുവതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്.