മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കൊല്ലത്ത് കണ്ടെത്തി; സംഘവും പിടിയിൽ

കൊല്ലം: മലപ്പുറത്ത് നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷമീറിനെ കണ്ടെത്തി. കൊല്ലം ജില്ലയിൽ നിന്നാണ് ഇയാൾ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘത്തെയും പിടികൂടിയിട്ടുണ്ട്. ഇതിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരുകയാണ്. മലപ്പുറം എസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രത്യേക അന്വഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഷമീറിനെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 

ഈ മാസം നാലിനാണ് ഷമീര്‍ നാട്ടിലെത്തിയത്. ഇയാള്‍ക്ക് വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങളുമുണ്ട്. അതു സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ടൗണില്‍ ഇന്നോവയില്‍ എത്തിയ സംഘം നാട്ടുകാര്‍ കാണ്‍കെ ഷമീറിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *