കൽക്കത്ത: കൽക്കത്തയിൽ നിയമവിദ്യാര്‍ഥി കോളേജ് ക്യാമ്പസിനുള്ളില്‍ ബലാത്സംഗത്തിരയായതില്‍ വിവാദ പ്രസ്താവനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മദന്‍ മിത്ര. ആക്രമിക്കപ്പട്ട പെണ്‍കുട്ടിയെ കുറ്റക്കാരിയാക്കുംവിധത്തിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. പെണ്‍കുട്ടി അവിടേക്ക് പോകാതിരുന്നെങ്കില്‍ സംഭവം ഉണ്ടാകില്ലായിരുന്നെന്ന് ഒരു വാർത്താ ഏജൻസിക്ക് നൽകയ പ്രതികരണത്തിൽ മന്ത്രി പറഞ്ഞു.
കോളജിലേക്ക് പോവുന്ന കാര്യം പെണകുട്ടി ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിലോ ഒന്നോ രണ്ടോ സുഹൃത്തുക്കളെ ഒപ്പം കൂട്ടിയിരുന്നെങ്കിലോ അത് സംഭവിക്കില്ലായിരുന്നു എന്നാണ് മന്ത്രി പറഞ്ഞത്. പെണ്‍കുട്ടിക്ക് നേര്‍ക്ക് ആക്രമണം നടത്തിയവര്‍ സാഹചര്യത്തിന്റെ ആനുകൂല്യം മുതലെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. മിത്രയുടെ പ്രസ്താവന വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ ഈ പ്രസ്താവനയെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തി. പിന്നാലെ വിശദീകരണവുമായി മിത്രയും രംഗത്തെത്തി. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മദന്‍ മിത്രയുടെ പരാമര്‍ശത്തിന് മുന്‍പ് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയും സംഭവത്തെക്കുറിച്ച് വിവാദമായ പരാമര്‍ശം നടത്തിയിരുന്നു. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നായിരുന്നു ബാനര്‍ജിയുടെ പരാമര്‍ശം.
നിയമവിദ്യാര്‍ഥി ബലാത്സംഗത്തിനിരയായ സംഭവത്തെ കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി തൃണമൂല്‍ എം പി മഹുവാ മോയിത്ര രംഗത്തെത്തി. സ്ത്രീവിരുദ്ധത ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലുമുണ്ട്. എന്നാല്‍, പ്രസ്താവന ആര് നടത്തിയാലും അതിനെ അപലപിക്കാന്‍ തയ്യാറാകുന്നു എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ വ്യത്യസ്തമാക്കുന്നതെന്ന് അവര്‍ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചത്. മദന്‍ മിത്രയുടെയും കല്യാണ്‍ ബാനര്‍ജിയുടെയും പ്രസ്താവനകളെ അപലപിച്ചുകൊണ്ടുള്ള പാര്‍ട്ടി പ്രസ്താവന പങ്കുവെച്ചായിരുന്നു മഹുവയുടെ പ്രതികരണം.
സംഭവത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തുണ്ട്. പത്തുമാസം മുന്‍പ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരായായി മരിച്ച സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാവുകയും മമതാ സര്‍ക്കാര്‍ കാര്യമായി വിമർനത്തിനിരയായിരുന്നു.