ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ല : ഹിമവൽ ഭദ്രാനന്ദ.

ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് ഹിമവൽ ഭദ്രാനന്ദ. പിന്തുണ അറിയിച്ചത് ഹിന്ദുമഹാ സഭയുടെ പേര് പറഞ്ഞു നടക്കുന്ന വ്യാജനെന്നും ആരോപണം. ഇതിന് പിന്നിൽ ബിജെപി ആണോ എന്ന് സംശയിക്കുന്നതായും ഭദ്രാനന്ദ പറഞ്ഞു. ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി പിന്മാറിയത് ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസിന്റെയും കെ ഗോപാലകൃഷ്ണന്റെയും ഭീഷണി കൊണ്ടാണെന്ന് ഹിമവൽ ഭദ്രാനന്ദ പറഞ്ഞു. സംഘടനയ്ക്ക് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ടെന്നും പ്രവർത്തകരോട് മനസ്സാക്ഷി വോട്ട് ചെയ്യാനും ആഹ്വാനം ചെയ്‌തുവെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു. കഴിഞ്ഞദിവസം സിപിഎം നേതാവ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയ അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ് നാഥ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *