യുഡിഎഫുമായി ചർച്ച നടക്കുന്നു എന്നതിൽ വസ്തുതയില്ല : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി

കോട്ടയം : യുഡിഎഫുമായി ചർച്ച നടക്കുന്നു എന്നത് വസ്തുതയല്ലന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഒരു നേതാക്കളും തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ല.ഇടതുമുന്നണിയിൽ ഹാപ്പിയാണ്.

മുന്നണി മാറേണ്ട ഒരു സാഹചര്യവുമില്ല. നിലമ്പൂരിലെ ജനവിധി സംസ്ഥാനത്തെ പൊതു സാഹചര്യമായി യുഡിഎഫ് പോലും കാണുന്നില്ല.അതുകൊണ്ടാണ് കൂടുതൽ ഘടകകക്ഷികളെ ചേർക്കുമെന്ന് യുഡിഎഫ് പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ എന്നത് കേരള കോൺഗ്രസിന് അവകാശപ്പെട്ടത്. ഇക്കാര്യം എൽഡിഎഫിൽ ആവശ്യപ്പെടും എന്നും ജോസ് കെ മാണി കോട്ടയത്ത്‌ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *