ലക്‌നൗ: ബിജെപിയുമായോ ഇന്ത്യാ മുന്നണിയുമായോ ധാരണയോ സഖ്യമോ ഇല്ലെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മായാവതി പ്രസ്താവിച്ചു. ഭാരതീയ ജനതാ പാർട്ടിയുമായി സഖ്യമുള്ളതായി വരുന്ന വ്യാജ വാർത്തകളിൽ ജാഗ്രത പാലിക്കാൻ മായാവതി പാർട്ടി കേഡർമാരോട് ആവശ്യപ്പെട്ട
ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലോ കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയിലോ മറ്റേതെങ്കിലും മുന്നണിയിലോ ബിഎസ്പി ഉൾപ്പെടുന്നില്ല. പാർട്ടി ‘സർവജൻ ഹിതേ, സർവജൻ സുഖേ’ (എല്ലാവരുടെയും ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി) എന്ന അംബേദ്കറൈറ്റ് തത്ത്വചിന്തയിൽ ഉറച്ചുനിൽക്കുന്നു എന്നാണ് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കൂടിയായ മായാവതി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
ബിഎസ്പിയെ രാഷ്ട്രീയമായി തകർക്കുന്നതിനായി “ദലിതർ, ആദിവാസികൾ, ഒബിസി വിഭാഗങ്ങൾ എന്നിവരെ ലക്ഷ്യം വെച്ച് ജാതീയമായി തെറ്റായ പ്രചാരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബിജെപിയുമായി കൈകോർത്തുവെന്ന റിപ്പോർട്ടുകൾ തെറ്റായതും അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണ് എന്ന് മായാവതി ആരോപിച്ചു.
പാർട്ടി പ്രവർത്തകരും അനുയായികളും ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്ത മായാവതി, ഇത്തരം വൃത്തികെട്ട രാഷ്ട്രീയം അംബേദ്കറൈറ്റ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗം മാത്രമാണെന്ന് പറഞ്ഞു.