നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ജൂണ്‍ 23ന്;14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

നിലമ്പൂര്‍ :നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേല്‍ക്കർ അറിയിച്ചു.

രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.

14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും. പോസ്റ്റല്‍ ബാലറ്റുകള്‍, ഇ.ടി.ബി.എസ് ഉള്‍പ്പെടെ, എണ്ണുന്നതിനായി 5 ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും പിന്നീട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളും എണ്ണും. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികള്‍/ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ പൂർണമായും സുതാര്യമായി നടക്കും.

മൈക്രോ ഒബ്‌സർവർമാരെയും എ.ആർ.ഒമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബൂത്തുകളിലെ VVPAT സ്ലിപ്പുകള്‍, EVM-കളിലെ വോട്ടുകളുമായി താരതമ്യം ചെയ്ത് കൃത്യത ഉറപ്പാക്കും.

നിലവില്‍ EVM-കള്‍ ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്‌കൂളിലെ സ്‌ട്രോംഗ് റൂമില്‍ സെൻട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിന്റെയും സംസ്ഥാന ആംഡ് പോലീസിന്റെയും 24×7 ദ്വിതല സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *