ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തെ കണ്ണീരിലാഴ്ത്തിയ വെടിവ്യ്പ്പിൽ മരിച്ചവരിൽ ബംഗ്ലാദേശിൽ നിന്ന് ന്യൂയോർക്ക് പൊലീസിൽ സേവനം അനുഷ്ടിച്ച പൊലീസുകാരനും ചൊവ്വാഴ്ച രാവിലെയാണ് മിഡ്ടൗൺ മാൻഹാട്ടനിലെ ഓഫീസ് കെട്ടിടത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടത്. ആക്രമിയെ പൊലീസ് വധിച്ചെങ്കിലും നാല് പൊലീസുകാർക്കായിരുന്നു ജീവൻ നഷ്ടമായത്.
ഇവരുടെ പേര് വിവരം വെളിപ്പെടുത്തിക്കൊണ്ടാണ് ന്യൂയോർക്ക് മേയർ ന്യൂയോർക്ക് നഗര മേയർ എറിക് ആഡംസ് ബംഗ്ലാദേശിൽ നിന്നുള്ള പൊലീസുകാരനായ ഡി.ഇ. റഹ്മാൻ ഇസ്ലാം എന്ന ന്യൂയോർക്ക് പൊലീസുകാരനെക്കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുന്നത്. മാനസിക വിഭ്രാന്തിയുള്ള 27കാരനാണ് വെടിയുതിർത്തത്.
ബംഗ്ലാദശിൽ നിന്നുള്ള കുടിയേറ്റക്കാരനായിരുന്നു ഇസ്ലാം. അദ്ദേഹം ന്യൂയോർക്ക് നഗരത്തെ സ്നേഹിച്ചു. ദൈവത്തിൽ വിശ്വസിച്ചു. ഞങ്ങൾ സംസാരിച്ച എല്ലാ ആളുകളും അദ്ദേഹത്തെ വിശ്വാസത്തിൽ ഉറച്ചവനും ദൈവഭക്തനുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടതെന്നും മേയർ ആഡംസ് പറഞ്ഞു. “ഈ നഗരത്തിന്റെ ആത്മാവിനെയും ആത്മീയമായ ശക്തിയെയും അദ്ദേഹം പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ യൂണിഫോമും അതിലെ സേവന മനോഭാവവുമാണ് ഒരു യഥാർത്ഥ ന്യൂയോർക്കറെ പ്രതിനിധീകരിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി. ലാസ് വെഗാസ് സ്വദേശിയായ 27 കാരന് ഷെയ്ന് ടാമുറയാണ് അക്രമിയെന്ന് ന്യൂയോര്‍ക്ക് പോലീസ് പറയുന്നത്. റൈഫിളുമായി കെട്ടിടത്തില്‍ പ്രവേശിച്ച അക്രമി അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 345 പാര്‍ക്ക് അവന്യുവിലെ കെട്ടിടത്തിലാണ് വെടിവെയ്പ്പുണ്ടായത്. ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനമായ ബ്ലാക്സ്റ്റോണ്‍, നാഷണല്‍ ഫുട്ബോള്‍ ലീഗ്, കെപിഎംജി എന്നീ കമ്പനികളുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണിതെന്ന് പൊലീസ് വൃത്തങ്ങളും റിപ്പോർട്ട് പുറത്തുവിട്ടത്.