ലോകത്തിലെതന്നെ ഏറ്റവും വലിയ ചരക്കുകപ്പൽ ആയ എം എസ് സി ഐറീനയെ വിഴിഞ്ഞം തുറമുഖം സ്വീകരിച്ചു. ഇന്ന് രാവിലെ എട്ടോടെയാണ് കപ്പലിന്റെ ബെർത്തിങ് നടന്നത് .ചരക്കുനീക്കം ആയി ബന്ധപ്പെട്ട രണ്ട് ദിവസത്തോളം കപ്പൽ വിഴിഞ്ഞത്തുണ്ടാവും .
നാലായിരത്തോളം കണ്ടെയ്നറുകൾ ആണ് വിഴിഞ്ഞത്ത് ഇറക്കുന്നത്. തൃശ്ശൂർ സ്വദേശി ബില്ലി ആൻറണി ക്യാപ്റ്റനായ എം എസ് സി ഐറീനയ്ക്ക് 400 മീറ്റർ നീളവും 61 മീറ്റർ നീളവും വീതിയും ഉണ്ട് .
24000 മീറ്റർ ആണ് ടെക്ക് ഏരിയ ഉള്ള കപ്പലിൽ 24 346 ടി ഇ യു കണ്ടെയ്നറുകൾ വഹിക്കാനാവും .35 ജീവനക്കാരാണ് കപ്പലിലുള്ളത്.
നീണ്ട ആറു ദിവസം കഴിഞ്ഞ് പുറംകടലിൽ കാത്തുനിന്ന ശേഷം ഇന്നാണ് കപ്പലിന് ബെർത്തിങ് അനുമതി ലഭിച്ചത് .ഫീഡർ കപ്പലിൽനിന്ന് തുറമുഖത്തിൽ കണ്ടെയ്നർ നീക്കം നടന്നതിനാലാണ് ആറ് ദിവസങ്ങളോളം എം എസ് സി ഐറീനയ്ക്ക് പുറംകടലിൽ കാത്തിരിക്കേണ്ടി വന്നത്.