കപ്പൽ അപകടം : അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ച ; കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം

.കൊച്ചി : കപ്പൽ അപകടത്തെ തുടർന്ന് അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം എസ്‍ സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു.

ഇന്ത്യൻ തീരത്തെയും സമുദ്രാവസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറയുന്നു. 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം.മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി. . തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികൾ ഇനിയും തുടങ്ങിയില്ല. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു അല്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നൽകി.

ഷിപ്പിംഗ് കമ്പനി ഗുരുത വീഴ്ച വരുത്തിയെന്ന് ഷിപ്പിംഗ് ഡിജി പറ‍ഞ്ഞു. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. വിവിധ ആക്റ്റുകൾ പ്രകാരം നടപടി തുടങ്ങും. അടിയന്തിര നടപടിയില്ലെങ്കിൽ കർശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *