അടൂർ : പറക്കോട് ബ്ളോക്ക് ഓഫീസിനു സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ കൊടുമൺ നിന്നും പറക്കോട് ഭാഗത്തേക്കു വന്ന ബൈക്കിന് പെട്ടെന്ന് തീ പടരുകയായിരുന്നു.
എതിരെ വാഹനത്തിൽ വന്ന ബ്ലോക്കിലെ ജീവനക്കാരൻ ബൈക്ക് കത്തുന്നതു കണ്ട് വാഹനം നിർത്തി ഉടൻ തന്നെ സമീപത്തെ വീട്ടിൽ നിന്നും വെള്ളം ഒഴിച്ചാണ് ബൈക്ക് യാത്രികനെ രക്ഷപെടുത്തിയത്.
അപ്പോളേക്കും ഇയാൾക്ക് 50% ലേറെ പൊള്ളലേറ്റിരുന്നു. പെരിങ്ങാല അങ്ങാടിക്കൽ, കൊടുമൺ സ്വദേശി രാജൻ ആണ് അപകടത്തിൽ പെട്ടത്. ബൈക്ക് പൂർണമായും കത്തിനശിച്ചു.
ഉടൻ തന്നെ ബ്ലോക്കിലെ ജീവനക്കാരൻ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
അമ്പതു ശതമാനത്തിലേറെ പൊള്ളലേറ്റ ഇദ്ദേഹത്തെ ബ്ലോക്ക് ഓഫീസ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബ്ലോക്കിലെ വാഹനത്തിൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.