‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡര്‍ട്ടി ബിസിനസ്’ കുട്ടികള്‍ക്കൊപ്പം യോഗ ചെയ്ത് മോഹന്‍ലാല്‍

ന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ യോഗ പരിശീലന – ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ കുട്ടികള്‍ക്കൊപ്പം യോഗ ചെയ്ത് നടന്‍ മോഹന്‍ലാല്‍. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും വിശ്വശാന്തി ഫൗണ്ടേഷനും ചേര്‍ന്ന് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്.
സമൂഹമനസ്സാക്ഷിയുടെ കണ്ണു നനയിക്കുന്ന ഒരു വലിയ വിപത്തിനെതിരെ പോരാടാന്‍ നാം തീരുമാനിച്ചിരിക്കുകയാണ്. എന്നെ അറിയാവുന്നവരോട് ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്, നാര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്-മോഹന്‍ലാല്‍ പ്രസംഗത്തില്‍ പറഞ്ഞു. സമൂഹ മനഃസാക്ഷിയുടെ കണ്ണു നനയിക്കുന്ന വലിയ വിപത്തിനെതിരെ പോരാടാന്‍ നാമിന്ന് തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ യുവത്വത്തിന്റെ ഉണര്‍വിനെ കെടുത്താന്‍ അതുവഴി അവരുടെ ഭാവിയും സമാധാനവും കുടുംബത്തിന്റെ സ്വസ്ഥതയും നാടിന്റെ നാളെയും തകര്‍ക്കാന്‍ മയക്കുമരുന്ന് എന്ന മഹാവിപത്ത് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇരകളെയാണ് ഈ വിപത്തിന് ആവശ്യം. എന്നെ അറിയാവുന്നവരോട് ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട് ‘നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ ഡ്രഗ്‌സ് ഒരിക്കലും ഉപയോഗിക്കരുത്- മോഹന്‍ലാല്‍ പറഞ്ഞു.
ബി എ ഹീറോ സേ നോ ടു ഡ്രഗ്‌സ് എന്ന പ്രമേയത്തില്‍ നടന്ന യോഗ ദിനാചരണത്തില്‍ മേജര്‍ രവിയും മറ്റ പ്രമുഖരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *