മിനി ലോറി ഡിവൈഡറിലേക്കു ഇടിച്ചു കയറി ;ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

പൊൻകുന്നം : ചിറക്കടവ് എസ് ആർ വി സ്കൂളിന് സമീപം ഡിവൈഡറിലേക്ക് മിനിലോറി ഇടിച്ചു കയറി. അപകടത്തെ തുടർന്ന് ഡിവൈഡറിന്റെ കമ്പികൾ മിന്നലോറിക്ക് ഉള്ളിലേക്ക് തുളച്ചുകയറി. ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് .അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് വിശ്വസിക്കാൻ കഴിയില്ല എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വാഹനത്തിനുള്ളിലേയ്ക്ക് തുളഞ്ഞു കയറിയ കമ്പി ഡ്രൈവറുടെ വസ്ത്രത്തിലാണ് കൊണ്ടു കയറിയതെന്ന് നാട്ടുകാർ പറഞ്ഞു.ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം. ആ സമയത്തു റോഡിൽ തിരക്ക് കുറഞ്ഞത് കൊണ്ട് കൂടുതൽ ദുരന്തങ്ങൾ സംഭവിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *