പാലും പഴവും കൈകളിലേന്തി…..പാട്ടൊക്കെ കൊള്ളാം ; പക്ഷേ പാലും പഴവും വിരുദ്ധാഹാരമെന്ന് കണ്ടെത്തൽ…. ഷാർജ ഷേക്ക് ഉപേക്ഷിക്കേണ്ടി വരുമോ !!!

ബാല്യകാലം മുതൽ ആരോഗ്യത്തിന് ഒരു ഗ്ളാസ് പാലും ഒരു ഏത്തപ്പഴവും എന്നായിരുന്നു ശരാശരി മലയാളികളുടെ ചിട്ട. ഈ കോമ്പിനേഷനിൽ എന്തെല്ലാം വിഭവങ്ങളാണ് ഒരുങ്ങിയിരുന്നത്.
ഷേക്കുകളും സ്മൂത്തികളും ആരോഗ്യപരിപാലനത്തിൽ ഒഴിച്ചു കൂടാനാവാത്ത വിധം ആധുനീക
ലോകത്തിൽ ചേർന്നു നിന്നു.പക്ഷേ പാലും പഴവും വിരുദ്ധാഹാരമെന്നാണ് പുതിയ കണ്ടെത്തൽ. നമുക്ക് ആവശ്യമായ ശാരീരിക ഊർജ്ജം പകർന്നു നൽകാനായി വാഴപ്പഴം കഴിക്കുന്നത് നല്ലൊരു തീരുമാനമാണ്. പക്ഷെ അതിനൊപ്പം പാൽ കൂടിച്ചേരുമ്പോൾ ഘടന മാറും.

ഈ രണ്ടു ഭക്ഷണപദാർത്ഥങ്ങളിലും രണ്ട് വ്യത്യസ്ത രീതിയിലുള്ള പോഷകങ്ങളാണ് അടങ്ങിയിട്ടുള്ളത്. പ്രോട്ടീൻ, വിറ്റാമിൻ ബി 12 മുതൽ റൈബോഫ്ലേവിൻ, കാൽസ്യം തുടങ്ങിയ ധാതുക്കൾ വരെ പാലിൽ അടങ്ങിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ആളുകൾ പലപ്പോഴും പാലിനെ ഒരു സമ്പൂർണ്ണ ഭക്ഷണമായി കണക്കാക്കുന്നതിൻ്റെ പ്രധാന കാരണം ഇതുതന്നെയാണ്. വാഴപഴത്തിൽ ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, ബയോട്ടിൻ എന്നിവയും ശരീരത്തിനാവശ്യമായ കാർബോഹൈഡ്രേറ്റുകളുമുണ്ട് ആവശ്യാനുസരണം അടങ്ങിയിട്ടുണ്ട്.

എന്നാൽ പാലും പഴവും ഒരുമിച്ചായാൽ ദഹനം സാവധാനത്തിൽ ആവും എന്നതാണ് ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നത്.ഈ കോമ്പിനേഷൻ അന്നനാളത്തിനും അത്ര രസിക്കുന്ന കാര്യമല്ല.ശ്വസന പ്രശ്നമുള്ളവരെയും കാര്യമായി ബാധിക്കും എന്നാണ് ആയുർവേദത്തിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *