ഗുളിക വിഴുങ്ങിയിരുന്നേൽ സെപ്റ്റിക്ക് ആയേനെ; പാരസെറ്റാമോളിൽ കമ്പിക്കഷണം ;മരുന്ന് കമ്പനിക്കെതിരെ പരാതി

പാലക്കാട് :പനി മാറാൻ കഴിക്കാനെടുത്ത പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം കണ്ടെത്തി. പരാതി നൽകാനൊരുങ്ങി കുടുംബം. പാലക്കാട് മണ്ണാർക്കാട് ഹെൽത്ത് സെൻട്രലിൽ നിന്ന് ലഭിച്ച ഗുളികയിലാണ് കമ്പി കഷണം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശി ആസിഫിൻറെ മകനു പനി ബാധിച്ചതിനാൽ ഹെൽത്ത് സെൻട്രലിൽ നിന്ന് മരുന്ന് വാങ്ങിയിരുന്നു .

കുട്ടിക്ക് മരുന്നു നൽകാനായി പാരസെറ്റമോൾ പൊടിച്ച് നോക്കിയപ്പോഴാണ് കമ്പി കഷണം കണ്ടെത്തിയത്. സംഭവത്തിൽ കമ്പനിക്കെതിരെ ആരോഗ്യ വകുപ്പിന് പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു. അതേസമയം സംഭവത്തിൽ നഗരസഭയും പരാതി നൽകുമെന്നു അറിയിച്ചു. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ചെയർമാൻ മുഹമ്മദ് ബഷീർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *