യു എസ് എ :ഫേസ്ബുക്കിന്റെ സുതാര്യത ഉറപ്പാക്കാൻ കഠിന ശ്രമത്തിലാണ് മെറ്റ.കോപ്പിയടി തടയുന്നതിന്റെ ഭാഗമായി ഈ വർഷം മെറ്റാ ഒരു കോടിയിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്തു.ഒറിജനല്‍ കണ്ടന്റുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള കൂടുതല്‍ നടപടികള്‍ മെറ്റ പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പേജ് കൂടുതല്‍ സത്യസന്ധവും ആധികാരികവും ഇല്ലാതാക്കി മാറ്റുമെന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കി.കോപ്പിയടി കണ്ടന്റുകള്‍ കണ്ടെത്താനുള്ള പുത്തന്‍ സംവിധാനം തയ്യാറായതായും മെറ്റ അറിയിച്ചു.ഒറിജിനല്‍ കണ്ടന്റ് പ്രോത്സാഹിക്കാൻ യൂട്യൂബ് അടുത്തിടെ നയം പരിഷ്ക്കരിച്ചിരുന്നു . കോപ്പിയടി കണ്ടന്റുകള്‍ക്ക് പണം ലഭിക്കില്ല എന്ന് പുതുക്കിയ മോണിറ്റൈസേഷന് പോളിസിയില്‍ യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു .ഇതിനെ തുടർന്നാണ് മെറ്റ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.
മറ്റ് കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ഉള്ളടക്കങ്ങള്‍, മതിയായ ക്രഡിറ്റ് നല്‍കാതെ തുടര്‍ച്ചയായി പോസ്റ്റ് ചെയ്യുന്നത് തടയുകയാണ് ആദ്യഘട്ടം.അവരുടെ അനുമതിയോ കടപ്പാടോ ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മെറ്റ ബ്ലോഗ്പോസ്റ്റില്‍ വ്യക്തമാക്കി.അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയോ അല്ലാതെയോ ഉള്ളടക്കങ്ങള്‍ റീഷെയര്‍ ചെയ്യുന്നതിനെയോ ഞങ്ങള്‍ പിന്തുണയ്ക്കുന്നു എന്നാണ് മെറ്റ പോസ്റ്റിൽ വ്യക്തമാക്കുന്നത്.
കോപ്പിയടിക്കാരെ ഫേസ്ബുക്ക് മോണിറ്റൈസേഷന് പ്രോഗ്രാമില്‍ നിന്ന് പുറത്താക്കുക മാത്രമല്ല, പോസ്റ്റുകളുട റീച്ച് കുറയ്ക്കുമെന്ന മുന്നറിയിപ്പും മെറ്റ നല്കി. മെറ്റയുടെ പുതിയ സംവിധാനം ഫേസ്ബുക്കിൽ കോപ്പിയടി വീഡിയോകൾ കണ്ടെത്തിയാൽ , ഒർജിനൽ കണ്ടന്റ് പോസ്റ്റ് ചെയ്തവർക്ക് കൂടുതൽ വ്യാപ്തി ലഭിക്കുന്നതിനായി കോപ്പിയടി വീഡിയോയുടെ റീച്ച് കുറയ്ക്കുമെന്ന് മെറ്റ അധികൃതര്‍ വിശദീകരിച്ചു. യഥാര്‍ഥ വീഡിയോയുടെ ലിങ്ക് ഡ്യൂപ്ലിക്കേറ്റ് വീഡിയോകള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കുന്ന രീതി പരീക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മെറ്റയുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഇത് നിലവില്‍ വന്നാല്‍ ഓരോ വീഡിയോയുടെയും താഴെ Original by എന്ന ഡിസ്ക്ലൈമര്‍ കാണാനാകും.
കണ്ടന്റിന് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ ഒറിജിനല്‍ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യാനും, ശരിയായ തലക്കെട്ടുകളും ഹാഷ്ടാഗുകളും നല്‍കാനും, തേഡ്-പാര്‍ട്ടി ആപ്പുകളുടെ വാട്ടര്‍മാര്‍ക്കുകള്‍ ഒഴിവാക്കാനും അടക്കമുള്ള നിര്‍ദ്ദേശങ്ങളും മെറ്റ പുറപ്പെടുവിച്ചിട്ടുണ്ട്.