തിരുവന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ്. മൂന്ന് വർഷത്തെ ഇൻഷുറൻസ് കാലാവധി അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസം കൂടി നീട്ടിയത്. മൂന്ന് വർഷത്തേക്കായിരുന്നു സ്വകാര്യ ഇൻഷുറൻഡസ് കമ്പനിയുമായി കരാർ ഒപ്പിട്ടത്.
ഈ മാസം മെഡിസെപ്പ് പദ്ധതി അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. പുതിയ കരാറിൽ ഒപ്പിടുന്നതുവരെ ഇൻഷുറൻസ് കാലാവധി നീട്ടിയേക്കും.