കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അപകടം : പൊളിഞ്ഞു വീണ കെട്ടിടത്തിനടിയിൽ ഒരു യുവതിയെ കണ്ടെത്തി;രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിക്ഷേധം ശക്തമായി

കോട്ടയം :കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടം നടന്ന സ്ഥലത്തു പൊളിഞ്ഞു വീണ കെട്ടിടത്തിന് സമീപത്ത് ജെസിബി ഉപയോഗിച്ചുള്ള തിരച്ചിൽ പൊളിഞ്ഞു വീണ കെട്ടിടത്തിനിടയിൽ നിന്ന് ഒരാളെ കണ്ടെത്തി. അവശിഷ്ടങ്ങൾ നീക്കിയപ്പോഴാണ് അഗ്നിരക്ഷാസേന അംഗങ്ങൾ ഒരാളെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകും.രക്ഷാപ്രവർത്തകർ സ്ത്രീയെ സ്ട്രക്ച്ചറിൽ കാഷ്വാലിറ്റിയിലേക്ക് എത്തിച്ചു.

തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു എന്ന സ്ത്രീയെ കാണാനില്ല എന്ന ഭർത്താവിൻ്റെ പരാതിയെ തുടർന്നാണ് ജെ സി ബി ഉപയോഗിച്ച് പരിശോധന നടത്തിയത്. മൂന്ന് ജെസിബി ഉപയോഗിച്ചാണ് തിരിച്ചിൽ. പൊളിഞ്ഞു വീണ കെട്ടിടത്തിന് സമീപത്തെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവ് വിശ്രുതൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന.ചുറ്റും കെട്ടിടങ്ങൾ ആയതിനാൽ ഹിറ്റാച്ചി ഉപകരണം സമീപത്തെ വാർഡിനുള്ളിലൂടെയാണ് അപകടം നടന്ന പൊളിഞ്ഞുവീണ കെട്ടിടത്തിന്റെ സമീപത്തേക്ക് എത്തിച്ചത്.ഫയർഫോഴ്സിന്റെ 3 യൂണിറ്റും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ 10 .45 നാണു അപകടം നടന്നത് .

6 വാർഡുകളിലെ രോഗികളെ പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റുമെന്നും അപകടം പറ്റിയ വാർഡ് പൂർണമായി അടയ്ക്കുമെന്നും മന്ത്രിമാരായ വീണ ജോർജും വി എൻ വാസവനും പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണപ്പോൾ രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിക്ഷേധം ശക്തമാവുകയാണ്. 2 മണിക്കൂറുകൾക്ക് ശേഷമാണ് ഒരു സ്ത്രീയെ പുറത്തെടുത്തത്. ജെ.സി.ബി ഉപയോഗിച്ച രക്ഷാ പ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എയും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ജിതിൻ ലാലും സ്ഥലത്ത് പ്രതിക്ഷേധിച്ചു. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ തത്ക്കാലം പ്രതിക്ഷേധം നടത്തുന്നതിൽ നിന്നും ജനപ്രതിനിധികൾ പിൻമാറി

Leave a Reply

Your email address will not be published. Required fields are marked *