തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതില്‍ നാടെങ്ങും പ്രതിഷേധം ശക്തമായി.തലസ്ഥാനത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ തൈക്കാട് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്.പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മന്ത്രി വീണാ ജോർജിൻ്റെ പത്തനംതിട്ട കുലശേഖരപതിയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് നടത്തി. ശവമഞ്ചവും തോളിലേറ്റിയാണ് പ്രതിഷേധ മാർച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം മാർച്ചിൽ സംഘർഷം.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്.തുടർന്ന് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.സമരക്കാർ കുപ്പിയും, കല്ലുമടക്കമുള്ളവ എറിഞ്ഞതായും പോലീസ് പറഞ്ഞു.ബാരിക്കേഡിന്റെ മുകളിൽ കയറി പ്രതിഷേധം നടത്തിയവരെ താഴെ ഇറക്കാൻ ആയി പോലീസ് തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
മഹിളാ കോണ്‍ഗ്രസും വീണാ ജോര്‍ജിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് തള്ളികയറാന്‍ ശ്രമിച്ചു. തുടർന്ന് ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊല്ലത്ത് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.തൃശ്ശൂരില്‍ യൂത്ത് ലീഗ് സമരത്തിന് നേരെയും ജലപീരങ്കി പ്രയോഗിച്ചു.