കൊച്ചി : കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസിൽ അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ചു. എംഡിഎംഎയുമായി യുട്യുബറായ റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് വ്യാഴാഴ്ച പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ഗ്രാം എംഎഡിഎംഎയാണ് പിടിച്ചെടുത്തിരുന്നു . കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരും പിടിയിലായത്. റിൻസിയും യാസിറും കോഴിക്കോട് സ്വദേശികളാണ്. ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന പോലീസ് അന്വേഷണം ആണ് സിനിമ മേഖലയിൽ എത്തി നിൽക്കുന്നത്.
റിൻസി മുംതാസ് വാടകയ്ക്ക് എടുത്തിരുന്ന ഫ്ലാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം എന്ന് റിപ്പോർട്ട് ഉണ്ട്. സിനിമാ മേഖലയിലുള്ളവർ നിരന്തരം എത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു.10 മാസങ്ങൾക്കു മുൻപാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ലഹരി എത്തിക്കാൻ സുഹൃത്ത് യാസറിന് പണം നൽകിയിരുന്നത് റിൻസി എന്നും കണ്ടെത്തൽ .ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി പോലീസ് വിശദമായി ചോദ്യം ചെയ്യും.
റിൻസി നടത്തിയത് ലക്ഷങ്ങളുടെ ലഹരി കച്ചവടം എന്നാണ് പ്രാഥമിക വിവരം.വയനാട്ടിൽ നിന്ന് പിടിയിലായ സംഘമാണ് റിൻസിയെ കുറിച്ചുള്ള വിവരം നൽകിയത്.റിൻസിയുടെ മൊഴിയിൽ നിന്ന് ലഭിച്ച പേരുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ലഹരി വാങ്ങി കൊണ്ടുവന്നിരുന്നത് ബാംഗ്ലൂരിൽ നിന്ന് എന്നാണ് അറിയാൻ സാധിക്കുന്നത്. ഡിജെ പാർട്ടികളിൽ ആണ് പ്രധാനമായും മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഉപഭോക്താക്കൾക്ക് മയക്കുമരുന്നിന്റെ ചിത്രങ്ങൾ വാട്സാപ്പിലൂടെ അയച്ചുകൊടുതിരുന്നു.ലഹരി കച്ചവടത്തിനായി കൈകാര്യം ചെയ്തിരുന്നത് 750ലധികം ഗ്രൂപ്പുകൾ ആന്നെന്നും കണ്ടെത്തിയിട്ടുണ്ട്.