വീഗൻ റസ്റ്റോറന്റിൽ കെഎഫ്‌സി ചിക്കൻ ബക്കറ്റ് :വൈറൽ വീഡിയോയ്‌ക്കെതിരെ ലണ്ടനിൽ പ്രതിഷേധം

ലണ്ടൺ : ലണ്ടനിലെ ഇസ്കോണിന്റെ ഗോവിന്ദ റസ്റ്റോറന്റിൽ ഒരാൾ വറുത്ത ചിക്കൻ കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സസ്യാഹാരികളുടെ പ്രതിഷേധം ശക്തമാകുന്നു.

ലണ്ടനിലെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) ഉടമസ്ഥതയിലുള്ള ഒരു വെജിറ്റേറിയൻ റെസ്റ്റോറന്റാണ് ഗോവിന്ദ. റസ്റ്റോറന്റിൽ വെച്ച് ഒരാൾ വറുത്ത ചിക്കൻ കഴിക്കുന്നതിന്റെ വീഡിയോ വൈറലാകുകയും സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.സസ്യാഹാരികൾക്കെതിരെ അനാദരവ് നിറഞ്ഞ ഈ സംഭവം മതപരമായ അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കും എന്നാണ് ആരോപണം.

ആഫ്രിക്കൻ-ബ്രിട്ടീഷുകാരനാണെന്ന് തോന്നിക്കുന്ന ഒരു മനുഷ്യൻ, സസ്യാഹാരം കർശനമായി പാലിക്കുന്ന ഇസ്കോൺ നടത്തുന്ന പ്രശസ്തമായ ഗോവിന്ദ എന്ന റെസ്റ്റോറന്റിനുള്ളിലേക്ക് പോകുന്നത് വീഡിയോയിൽ കാണാം. അദ്ദേഹം ഒരു സ്റ്റാഫ് അംഗത്തോട്, “ഹായ്, ഇതൊരു വീഗൻ റെസ്റ്റോറന്റാണോ?” എന്ന് ചോദിക്കുന്നത് കേൾക്കാം. ജീവനക്കാർ അതെയെന്ന് മറുപടി നൽകുന്നു. “അപ്പോൾ, മാംസമില്ല ??? ഇവിടെ ഒന്നുമില്ലേ?” എന്നും അദ്ദേഹം തുടർന്നു ചോദിക്കുന്നു. സ്റ്റാഫ് അംഗം, “മാംസം ഇല്ല. ഉള്ളി ഇല്ല. വെളുത്തുള്ളി ഇല്ല.” എന്ന് പറയുന്നതും കാണാം. തുടർന്ന്, ആ മനുഷ്യൻ ഒരു കെഎഫ്‌സി ചിക്കൻ ബക്കറ്റ് പുറത്തെടുത്ത് റെസ്റ്റോറന്റിനുള്ളിൽ തുറന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു.

റസ്റ്റോറന്റിലെ ഭക്ഷണ നിയന്ത്രണങ്ങളെക്കുറിച്ച് അറിയിച്ചിട്ടും, അയാൾ ഒരു മേശയിൽ വെച്ച് വറുത്ത ചിക്കൻ കഴിക്കുകയും ജീവനക്കാർക്കും മറ്റ് ഉപഭോക്താക്കൾക്കും വിളമ്പുകയും ചെയ്യുന്നു. മറ്റൊരു കസ്റ്റമർ അയാളുടെ അടുത്തേക്ക് ചെന്ന്, “ക്ഷമിക്കണം, നിങ്ങൾ ചെയ്യുന്നത് ഈ സ്ഥലത്തെ നിയമങ്ങൾ ലംഘിക്കുകയാണ്, ഇത് ന്യായമല്ല.” എന്ന് പറയുന്നുണ്ടെങ്കിലും ആ മനുഷ്യൻ പ്രതിഷേധത്തെ അവഗണിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് അയാളെ സ്ഥലത്ത് നിന്ന് പുറത്താക്കുന്നതുവരെ തന്റെ ശല്യപ്പെടുത്തുന്ന പെരുമാറ്റം തുടരുകയും ചെയ്യുന്നthaayum കാണാം.

ഓൺലൈനിൽ, വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.നിരവധി ഉപയോക്താക്കൾ ഈ നടപടിയിൽ അതൃപ്തിയും നിരാശയും പ്രകടിപ്പിച്ചു, ഇത് ഹിന്ദു മതപരമായ ആചാരങ്ങളെ വ്രണപ്പെടുത്തുന്നതിനോ ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനോ വേണ്ടി മനഃപൂർവ്വം ചെയ്തതാണോ എന്ന കാര്യത്തിൽ ആശങ്ക ഉണ്ടെന്നാണ് അവർ പറയുന്നത്.

സംഭവത്തെ നിയമപരമായി നേരിടും എന്നറിയിച്ച റസ്റ്ററന്റ് അധികൃതർ സസ്യാഹാരികളായ തങ്ങളുടെ കസ്റ്റമേഴ്‌സിനെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കും എന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *