നിയമസഭാ സമ്മേളനത്തിനിടെ റമ്മി കളിച്ചു; കൃഷി മന്ത്രിയ്ക്ക് കായിക വകുപ്പിലേക്ക് മാറ്റം

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ സമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ റമ്മി കളിച്ച മന്ത്രിയ വകുപ്പിൽ നിന്ന് മാറ്റി. എൻസിപി നേതാവും കൃഷി മന്ത്രിയുമായിരുന്ന മണിക് റാവു കോകട്ടെയെയാണ് സമ്മേളനം നടക്കുന്നതിനിടയിൽ ഓൺലൈൻ റമ്മി കളിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വരുകയും വലിയ വിമർശനം ഉയരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായി അജിത് പവാറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ രാത്രി ഏറെ വൈകിയാണ് വകുപ്പു മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. 

കൃഷി വകുപ്പിൽ നിന്നും കായിക, യുവജനക്ഷേമ, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയിലേക്കാണ് മണിക് റാവു കോകട്ടെയെ മാറ്റിയിരിക്കുന്നത്. ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ദത്താത്രേ ബർണ കൃഷി മന്ത്രിയാകും. എൻസിപി അജിത് പവാർ പക്ഷക്കാരനാണ് കൊകട്ടെ. എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാറാണ് മന്ത്രി റമ്മി കളിക്കുന്ന വീഡിയോ എക്സിലൂടെ പങ്കുവെച്ചത്. കര്‍‌ഷകര്‍ ദിവസേന ആത്മഹത്യ ചെയ്യുന്ന സംസ്ഥാനത്ത് ഒരു പണിയുമില്ലാതെ കൃഷിമന്ത്രി റമ്മി കളിക്കുകയാണെന്ന ശക്തമായ വിമർശനമാണ് പ്രതിപക്ഷ ഉയർത്തിയിരിക്കുന്നത്. 

അതേസമയം താൻ റമ്മി കളിക്കുകയല്ലായിരുന്നുവെന്നും ഫോണിലെ പോപ്പ്-അപ്പ് ക്ലോസ് ചെയ്യുക മാത്രമാണ് ചെയ്തതെന്നുമുള്ള വാദമാണ് കൊടട്ടെയുടേത്. ആരോപണങ്ങൾ തെളിയിച്ചാൽ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കർഷകരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. കർഷകർക്കുള്ള സർക്കാരിന്റെ വിള ഇൻഷുറൻസിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ മിസ്റ്റർ കൊക്കാതെ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു. 

“ഇക്കാലത്ത്, ഭിക്ഷക്കാർ പോലും ഒരു രൂപ വാങ്ങുന്നില്ല. എന്നിരുന്നാലും, ഞങ്ങൾ കർഷകർക്ക് ഒരു രൂപയ്ക്ക് വിള ഇൻഷുറൻസ് നൽകി. ചിലർ ഈ പദ്ധതി ദുരുപയോഗം ചെയ്തു,” അദ്ദേഹം പറഞ്ഞിരുന്നു. കാർഷിക പദ്ധതികളിൽനിന്ന് ലഭിക്കുന്ന പണം കർഷകര്‍ വിവാഹനിശ്ചയ ചടങ്ങുകൾക്കും വിവാഹങ്ങൾക്കും ഉപയോഗിക്കുന്നുവെന്നായിരുന്നു കോകട്ടെയുടെ പരാമര്‍ശം. ഇത് വലിയ പ്രതിഷേധം സൃഷ്ടിച്ചപ്പോൾ, തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നായിരുന്നു കൊകാട്ടെയുടെ ന്യായീകരണം. 

Leave a Reply

Your email address will not be published. Required fields are marked *