കൊച്ചി : തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. ദേശീയപാതയിൽ എളവൂർ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട തടിലോറി റോഡരികിലെ മീഡിയനിൽ ഇടിച്ച് വൈദ്യുത പോസ്റ്റും തകർത്ത് തല കീഴായി മറഞ്ഞു.
തൃശ്ശൂർ ഭാഗത്തുനിന്നും പെരുമ്പാവൂരിലേക്ക് പോയ മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ ആയിരുന്നു അപകടം.
അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.