ഇന്ത്യ- മ്യാന്മാർ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലിയാൻ പുയി ഗ്രാമത്തിലാണ് മെൻഹിറുകൾ എന്നറിയപ്പെടുന്ന മഹാ ശിലായുഗത്തിലെ നിഗൂഡമായ ഭീമൻ പാറക്കല്ലുകൾ ഉള്ളത്. ശിലാ ലിഖിതങ്ങളെ ഗ്രാമവാസികൾ തന്നെ നൂറ്റാണ്ടുകളായി സംരക്ഷിച്ചു വരികയാണ്. ഇപ്പോൾ ഇന്ത്യയുടെ ദേശീയ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിലാണ് ഇവ.
ലിയാൻ പുയിക്ക് ലഭിച്ച ഈ അംഗീകാരം, ഈ കല്ലുകളെ പരിപാലിച്ച ജനങ്ങൾക്കുള്ള അംഗീകാരം ആണ്. കൂടാതെ ഭീമൻ കല്ലുകളിൽ കൊത്തിയെടുത്ത ഇന്ത്യയുടെ അത്രയൊന്നും അറിയപ്പെടാത്ത ഭൂതകാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണിത്. വാങ് ചിയയിലെ കൗച്ചുവാ റോ പൂയിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ മഹാ ശിലയുഗ കേന്ദ്രമാണ് ലിയാൻ പുയി. 2014- ലാണ് കൗചുവാ റോ പുയി ദേശീയ പൈതൃക പട്ടികയിൽ ഇടം നേടിയത്. ലിയാൻ പുയി വിദൂരമായ ഒരു സ്ഥലം മാത്രമല്ല നിശബ്ദത നിറഞ്ഞ ഒരിടം കൂടിയാണ്.
ചമ്പായ് പട്ടണത്തിൽ നിന്നും ഏകദേശം 54 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഔദ്യോഗിക അംഗീകാരം വരുന്നതിനു മുൻപ് തന്നെ ഇവിടുത്തെ ഗ്രാമവാസികൾ തങ്ങളുടെ ഭീമൻ പാറ കല്ലുകളെ നൂറ്റാണ്ടുകളായി സംരക്ഷിച്ചു വരികയാണ്. പ്രാദേശികമായി ലുങ് ഫുൻ റോ പുയി എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് എട്ട് നിരകളിലായി 114 കുത്തനെ നിർത്തിയ മെൻഹിറുകൾ ആണുള്ളത്.
ഇതിൽ പകുതി വടക്ക്- തെക്ക് ദിശകളിലും, ബാക്കിയുള്ളവ കിഴക്ക് പടിഞ്ഞാറ് ദിശയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ കല്ലുകളിൽ ചിലതിന് ഏകദേശം ആറടി ഉയരമുണ്ട്. പലതിലും മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ കൊത്തു പണികൾ കാണാം. ഇതിനു ചുറ്റും ശിലാ ലിഖിതങ്ങൾ, Y ആകൃതിയിലുള്ള മര തൂണുകൾ എന്നിവ കാണാം. ഇതെല്ലാം പുരാതനമായ സാംസ്‌കാരിക അനുഷ്ടാ ങ്ങളെയും ജീവിത രീതികളെയും സൂചിപ്പിക്കുന്നു.
മരിച്ചു പോയ ആത്മാക്കൾ ക്ക് വേണ്ടിയോ, വീര കൃത്യങ്ങൾ ആദരി ക്കുന്നതിന് വേണ്ടിയോ സ്ഥാപിച്ച സ്മാരകശിലകൾ ആവാം ഇതെന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. മഹാ ശീലകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ 2021ലാണ് ആരംഭിച്ചത്. 1958 -ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അവശിഷ്ടങ്ങളും നിയമപ്രകാരം നിർദ്ദേശിക്കപ്പെട്ടപ്പോൾ ആയിരുന്നു ഇത്. അവസാന വട്ട പരിശോധനകൾക്ക് ശേഷം 2025 ജൂലൈ 14 നാണു ആർക്കിയോള ജിക്കൽ ഓഫ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.
ഐസ്വാളിൽ നിന്ന് 7 മണിക്കൂർ ദൂരമാണ് ഇവിടേക്ക്. ചാമ്പയിൽ നിന്ന് ലിയാൻപുയിലേക്ക് 54 കിലോമീറ്റർ ദൂരമാണുള്ളത്. ഗുഹവത്തി, ഡൽഹി, കൊൽക്കത്ത, ഇംഫാൽ എന്നിവിടങ്ങളിൽ നിന്ന് ഇവിടേക്ക് നേരിട്ട് വിമാന സർവിസുകൾ ഉണ്ട്. ഇങ്ങോട്ടുള്ള യാത്രയിൽ തിരിച്ചറിയൽ കാർഡും ഐ എൽ പി യും കൂടെ കരുതുക. ഇവിടെ പെർമിറ്റുകൾ കർശനമായി പരിശോധിക്കും. സ്വകാര്യ ടാക്സികൾ ഇവിടെ ലഭ്യമാണ്.