മുണ്ടക്കൈ: പുഴയിൽ ജലനിരപ്പുയർന്നു, ആളപായമില്ല;ശക്തമായ മഴ തുടരുകയാണ്.

കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ അതി ശക്തമായ മലവെള്ളപ്പാച്ചിൽ. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. ആദ്യം ഉരുൾപൊട്ടലാണെന്ന് കരുതിയിരുന്നെങ്കിലും അല്ലെന്ന് അധികൃതർ വ്യക്തമാക്കി. തോട്ടങ്ങളിൽ നിന്ന് നിരവധി തൊഴിലാളികൾ മടങ്ങി. ചൂരൽമല ഭാഗത്ത് വെള്ളം കയറി. മുമ്പ് ഉരുൾപൊട്ടലിൽ രൂപപ്പെട്ട അവശിഷ്ടങ്ങൾ ഒലിച്ചുപോയി.

ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിൽ ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണെന്ന് ചൂരൽമല പ്രദേശവാസികൾ പറഞ്ഞു..ഇന്നും ശക്തമായ മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *