നടൻ ജി കൃഷ്‌ണകുമാറും മകൾ ദിയയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായികേസ്; മകളുടെ സ്ഥാപനത്തിലെ ജീവനക്കാരുടേതാണ് പരാതി; ജീവനക്കാർക്കെതിരെ പണം വെട്ടിപ്പിന് എഫ് ഐ ആർ

തിരുവനന്തപുരം : നടൻ ജി കൃഷ്‌ണകുമാറും മകൾ ദിയയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി കേസ്. മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

എന്നാൽ ജീവനക്കാർ ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്ന പരാതിയിൽ എഫ്ഐആർ ഇട്ടു. സംഭവത്തിൽ മ്യൂസിയം പോലീസ് രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്.

സ്ഥാപനത്തിലെ പണം കവർന്നതിന് വനിതാ ജീവനക്കാർക്കെതിരെയും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്ന് എഫ്ഐആറിൽ പറയുന്നു. ജി കൃഷ്ണകുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയതായി പറയുന്നത്. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്‌ണകുമാർ നൽകിയ പരാതിയിൽ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *