ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം :മൂന്നുപേർക്കെതിരെ കേസ്

കൊട്ടിയൂർ :കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസ്.കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയാണ് കേളകം പോലീസ് കേസെടുത്തിരിക്കുന്നത്. നടൻ ജയസൂര്യയോടൊപ്പം കൊട്ടിയൂരിൽ ദർശനത്തിനെത്തിയവരാണ് മർദ്ദിച്ചത് എന്ന് എഫ് ഐ ആർ.

കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫൊട്ടോഗ്രാഫര്‍ക്കാണ് മര്‍ദനം ഏറ്റത്. ചിത്രം പകര്‍ത്തുന്നതിനിടെ നടന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദിച്ചെന്നാണ് ദേവസ്വം ഫൊട്ടോഗ്രഫര്‍ സജീവ് നായരുടെ പരാതി. ദേവസ്വം ഫോട്ടോഗ്രഫറാണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നെന്ന് സജീവ് പറഞ്ഞു. 

ഇന്ന് രാവിലെ എട്ടരയോടെയാണ് ജയസൂര്യ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ജയസൂര്യയുടെ ക്ഷേത്ര ദര്‍ശനത്തിന്‍റെ ചിത്രങ്ങളെടുക്കന്‍ ദേവസ്വം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തതെന്നാണ് വിവരം. ഇതിനിടിയിലാണ് ഒപ്പമുള്ളവര്‍ കയ്യേറ്റം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *