കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യ; ആയുധമാക്കാൻ ബിജെപി, അന്വേഷിക്കാൻ എൻഐഎ

കൊച്ചി. കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യയിൽ മതപരിവർത്തന ആരോപണം രാഷ്ട്രീയ ആയുധമാക്കാൻ തയ്യാറെടുക്കുന്നു. മകൾ ആത്മഹത്യ ചെയ്തത് മതപരിവർത്തനത്ത ശ്രമം മൂലമാണെന്നും പോലീസ് കേസെടുത്തിരിക്കുന്നത് ദുർബല വകുപ്പുകൾ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു. എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ്മുഖ്യമന്ത്രിക്കും,സംസ്ഥാന പോലീസ് മേധാവിക്കും, കത്തയച്ചിട്ടുണ്ട് . മകളുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെടുന്നത്. മതപരിവർത്തനമാണ് പ്രതിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഇതിൽ വിദേശത്തുനിന്ന് അടക്കമുള്ളവർ ഇടപെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഈ വിഷയത്തിൽ പോലീസ് അന്വേഷണം പര്യാപ്തമല്ല. അതുകൊണ്ടാണ് എൻ ഐ എ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കത്തിൽ പറയുന്നു.

ഈ പരാതി തന്നെയാണ് ചർച്ചയാക്കാൻ ബിജെപി ലക്ഷ്യമിടുന്നതും. പാർട്ടി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള വരും കോതമംഗലത്ത് എത്തുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പ്രതിഷേധ ധർണ്ണയും നടത്തിയിരുന്നു. മതപരിവർത്തന പരാതി പെൺകുട്ടിയുടെ കുടുംബം ശക്തമായി ഉന്നയിക്കുമ്പോഴും അതിനോട് മൃദു സമീപനമാണ്സ ർക്കാരും പോലീസും സ്വീകരിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. നടന്നത് ലൗ ജിഹാദ് ആണെന്നും ഇതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടെന്നും ബിജെപി പറയുന്നു. സമാന ആരോപണം സഭയും ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിഷയം രാഷ്ട്രീയ ബിജെപി തയ്യാറെടുക്കുന്നത്.

അതേസമയം, പെൺകുട്ടി ആത്മഹത്യ ചെയ്തത് ആൺ സുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്ന നിഗമനത്തിലാണ്പൊലീസ്. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തന്നെയായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവർക്കിടയിൽ ഉണ്ടായ തർക്കങ്ങളും, സംശയങ്ങളും, റമീസിൽ നിന്ന് നേരിട്ട കടുത്ത അവഗണനയും
പെൺകുട്ടിയെ ആത്മഹത്യയിലേക്കെത്തിച്ചു.


രണ്ടുപേർക്കും ഇടയിൽ ഉടലെടുത്ത തർക്കം മൂലം മതം മാറാൻ തയ്യാറല്ലെന്നും പെൺകുട്ടി നിലപാടെടുത്തു. റമീസിന്റെ വീട്ടുകാരുമായും ഇത് സംബന്ധിച് തർക്കം ഉണ്ടായതായി പറയുന്നു. റമീസിന്റെ അനാശാസ്യ പ്രവർത്തനങ്ങളെക്കുറിച്ച് പെൺകുട്ടിക്ക് വിവരം ലഭിച്ചിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിലേക്ക് നയിച്ചത് എന്നുമാണ് വിലയിരുത്തുന്നത്. കേസിൽ വിശദമായ അന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്. 10 പേരടങ്ങുന്ന അന്വേഷണ സംഘത്തെയാണ് ഇതിനുവേണ്ടി രൂപീകരിച്ചിട്ടുള്ളത്.

റമീസിന്റെ ഫോണും മറ്റു രേഖകളും സംഘം പരിശോധിക്കും. ഇയാളുടെ മാതാപിതാക്കളെയും ഉടൻ ചോദ്യം ചെയ്യും.കേസിൽ അവരെ പ്രതിചേർക്കണമോ എന്ന കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഇവർക്കെതിരെ പരാമർശങ്ങളുഉള്ളതിനാൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള സാധ്യതയുമുണ്ട്. നിർബന്ധിച് മതം മാറ്റാനുള്ള ശ്രമം റെമീസിന്റെ വീട്ടുകാർ നടത്തിയിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു ഈ കാര്യങ്ങളിലും പോലീസ് വിശദമായി അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *